ADVERTISEMENT

മോസ്കോ∙ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുയർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വീണ്ടും ഭീഷണി മുഴക്കി. ആണവ യുദ്ധം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി തിരിച്ചറിയാൻ കഴിവുള്ളയാളാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നും ഔദ്യോഗിക ടെലിവിഷനിലെ അഭിമുഖത്തിൽ പുട്ടിൻ പറഞ്ഞു. 

മുൻപും യുക്രെയ്ൻ യുദ്ധമുന്നണിയിൽ തിരിച്ചടി നേരിട്ടപ്പോൾ പുട്ടിൻ ആണവായുധം പ്രയോഗിക്കുമെന്നു പറഞ്ഞിരുന്നു. അതേസമയം, യുക്രെയ്ൻ യുദ്ധം ജയിക്കാൻ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് മോസ്കോയ്ക്ക് നേരെ നടന്നുവരുന്ന ഡ്രോൺ ആക്രമണങ്ങളെന്നും പുട്ടിൻ പറഞ്ഞു. നാളെ മുതൽ 2 ദിവസമാണ് റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

അതിനിടെ, റഷ്യയിൽ ഡ്രോൺ ആക്രമണം തുടരുകയാണ്. രാജ്യത്തെ ഏഴാമത്തെ വലിയ റിഫൈനറിയായ റോസ്നെറ്റ്സ് റിയാസനിനു നേരെയുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞദിവസം രണ്ടാമത്തെ വലിയ റിഫൈനറിയായ ലൂകോയ്​ൽസ് കമ്പനിയുടെ നോർസിക്കു നേരെ നടന്ന ആക്രമണത്തിൽ തീപിടിത്തമുണ്ടായിരുന്നു. 

English Summary:

Will not hesitate to use nuclear weapons says Vladimir Putin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com