ADVERTISEMENT

മോസ്കോ ∙ യുക്രെയ്ൻ യുദ്ധത്തിന്റെ നിഴലിൽ റഷ്യയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ 3 ദിവസം നീളുന്ന വോട്ടെടുപ്പ് തുടങ്ങി. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ (71) ആറു വർഷത്തേക്കു കൂടി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. 11.4 കോടി ജനങ്ങളാണ് വോട്ട് ചെയ്യേണ്ടത്. 

രാജ്യത്തെ 11 സമയമേഖലകളിലും വോട്ടെടുപ്പ് നടക്കും. യുക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിലും ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവായ നിക്കോളെയ് ഖരിത്തനോവ് അടക്കം 3 സ്ഥാനാർഥികളാണു പുട്ടിനെതിരെ മത്സരരംഗത്തുള്ളത്.

2020 ൽ നടത്തിയ ഭരണഘടനാഭേദഗതിയിലൂടെ പുട്ടിനു 2030 ൽ നടക്കുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാനാവും. എല്ലായിടത്തും ഉച്ചസമയത്ത് ഒരുമിച്ച് വോട്ടുചെയ്യാനെത്തി ‘പുട്ടിനെതിരെ ഉച്ചസമരം’ നടത്താൻ അലക്സി നവൽനിയുടെ ഭാര്യ യൂലിയ ആഹ്വാനം ചെയ്തു.

English Summary:

Voting has begun in Russia to re-elect Vladimir Putin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com