ADVERTISEMENT

ജറുസലം ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ ബോംബിങ്ങിൽ 76 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിലെ 3 വീടുകളിലാണു ബോംബിട്ടത്. വടക്കൻ ഇസ്രയേൽ–ലബനൻ അതിർത്തിയിലും സംഘർഷം കനത്തു.

കഴിഞ്ഞ ദിവസം ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഹിസ്ബുല്ല വടക്കൻ ഇസ്രയേലിലെ അതിർത്തി പട്ടണമായ കിർയത് ഷമോണയിൽ കനത്ത റോക്കറ്റാക്രമണം നടത്തി. ഇസ്രയേൽ ആക്രമണത്തിൽ 7 പേരാണു കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 32,499 പേർ കൊല്ലപ്പെട്ടു. 74,889 പേർക്കു പരുക്കേറ്റു.

രാജ്യാന്തര സമ്മർദത്തിനു വഴങ്ങില്ലെന്ന് ഹമാസിനു സന്ദേശം നൽകാനാണു യുഎസ് യാത്ര റദ്ദാക്കിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം യുഎസ് വീറ്റോ ചെയ്യാതിരുന്നതു അങ്ങേയറ്റം തെറ്റായിപ്പോയെന്ന് നെതന്യാഹു ആവർത്തിച്ചു.

English Summary:

More Palestinians killed in Israeli bombing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com