ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ആത്മീയ കാപട്യത്തിലേക്കു വൈദികർ വഴിതെറ്റിപ്പോകരുതെന്നും വിശ്വാസികൾക്കു ധർമോപദേശം നൽകുന്നവർ ജീവിതത്തിൽ മറ്റൊന്നു പ്രവർത്തിക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു.

റോം രൂപതയുടെ മെത്രാൻ കൂടിയായ മാർപാപ്പ ആ രൂപതയിലെ എല്ലാ വൈദികരുമൊത്ത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ തൈലാശീർവാദ ദിവ്യബലി അർപ്പിക്കുമ്പോഴാണു പെസഹാദിന സന്ദേശം നൽകിയത്. വിശ്വാസികളെ വിധിക്കുന്നതിനു പകരം വൈദികർ മനസ്സലിവുള്ളവരാകണമെന്നും മാർപാപ്പ പറഞ്ഞു. പെസഹാനാളിൽ നടത്തുന്ന ഈ കുർബാനയിലാണ് ഓരോ രൂപതയിലും അടുത്ത വർഷം വിവിധ കൂദാശകൾക്കായി ഉപയോഗിക്കുന്ന തൈലം ആശീർവദിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്ഥതകൾ കാരണം ബുദ്ധിമുട്ടിയിരുന്ന മാർപാപ്പ ഏറെ ആരോഗ്യവാനായി കാണപ്പെട്ടു. റോം ജയിലിലെ വനിതാ തടവുകാരുടെ കാൽകഴുകിയാണ് പെസഹാദിനത്തിലെ കാൽകഴുകൽ ശുശ്രൂഷ നടത്തിയത്. ഇന്നു വൈകിട്ട് റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴിയിൽ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. 

English Summary:

Pope francis against spiritual hypocrisy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com