ADVERTISEMENT

റഫാ/നൂർ ഷംസ് ∙ റഫായിൽ 6 കുട്ടികളും 2 സ്ത്രീകളുമടക്കം 9 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 34,049 ആയി. വെസ്റ്റ് ബാങ്കിൽ സൈനികനടപടി ശക്തമാക്കിയതോടെ 4 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ വീട് നഷ്ടമായവർ അഭയം തേടിയ റഫായിലെ ടെൽ സുൽത്താൻ പ്രദേശത്തെ താമസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേരാണ് കൊല്ലപ്പെട്ടത്. 68 പേർക്കു പരുക്കേറ്റു. വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലെ 10 ലക്ഷത്തിലധികം പേർ അഭയം തേടിയിരിക്കുന്നത് ഈജിപ്ത് അതിർത്തിയോടു ചേർന്നുള്ള റഫായിലാണ്. കഴിഞ്ഞ ദിവസം മാത്രം ഗാസയിൽ 68 പേർ കൊല്ലപ്പെട്ടു.

വെസ്റ്റ് ബാങ്കിലെ നൂർ ഷംസ് പട്ടണത്തോടു ചേർന്നുള്ള തൂൽകറം അഭയാർഥി ക്യാംപിലാണ് 15 വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടത്. 3 പേർ തങ്ങളുടെ അംഗങ്ങളാണെന്ന് ഇസ്‍ലാമിക് ജിഹാദ് ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഒക്ടോബറിൽ ദക്ഷിണ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷമുണ്ടായ നടപടികളിൽ വെസ്റ്റ് ബാങ്കിൽ ഇതുവരെ 460 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.

കടൽ വഴി ദുരിതാശ്വാസം എത്തിക്കാൻ ഡബ്ല്യുഎഫ്പി

ഗാസ തീരത്ത് താൽക്കാലിക കടൽപാലം സജ്ജമാക്കിയാലുടൻ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാമെന്ന് യുഎൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) ഉറപ്പു നൽകിയതായി യുഎസ് സൈന്യം അറിയിച്ചു. 1000 യുഎസ് സൈനികരെ അരക്കിലോമീറ്റർ കടൽപാലം സജ്ജമാക്കാൻ നിയോഗിക്കും. സാധനങ്ങൾ ഇറക്കാൻ ഒഴുകുന്ന പ്ലാറ്റ്ഫോമും നിർമിക്കും. അടുത്ത മാസമാദ്യം ഇവ സജ്ജമാകും. ഗാസയിൽ 70% പേരും പട്ടിണിയിലാണെന്നാണ് കണക്ക്.

English Summary:

Israel continues attack in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com