ADVERTISEMENT

ബ്രിട്ടനിലെ രാജകുമാരിയാകും മുൻപ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി! 17–ാം വയസ്സിൽ ഡയാന സ്പെൻസർ അയച്ച ആദ്യ ജോലി അപേക്ഷ 45 വർഷങ്ങൾക്കു ശേഷം ലേലത്തിന്. ബ്രിസ്റ്റോളിൽ ഈ മാസം 30ന് നടക്കുന്ന ലേലത്തിൽ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു.

സമൂഹത്തിലെ ഉന്നതർക്കു വീട്ടുജോലിക്കാരെ നൽകുന്ന സോൾവ് യുവർ പ്രോബ്ലം ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഡയാന സ്വന്തം കയ്യക്ഷരത്തിൽ 1979 മേയിൽ അപേക്ഷ നൽകിയത്. പ്രായപൂർത്തിയായി എന്നു കാണിക്കാനായിരിക്കണം ഒരു വർഷം കൂട്ടിയാണ് പ്രായം നൽകിയിരിക്കുന്നത്.

ജനനവർഷം 1961 നു പകരം 1960 എന്നാക്കി. പാചകം, വീട്ടുജോലികൾ, നൃത്തം തുടങ്ങിയവയിലെല്ലാം വിദഗ്ധയാണെന്നും അപേക്ഷയിൽ പറയുന്നു. എന്നാൽ, അധികം വൈകാതെ ഡയാനയും കുടുംബവും ലണ്ടനിലേക്കു താമസം മാറി. 2 വർഷങ്ങൾക്കു ശേഷമായിരുന്നു ചാൾസ് രാജകുമാരനുമായുള്ള വിവാഹം.

English Summary:

Before becoming princess, Diana applied for a job for looking after children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com