പണം പെരുകിയാൽ പിന്നെ നാട് പോരാ

business-boom-column-about-business-if-money-multiplies
SHARE

കാശ് കൂടിയാൽ പിന്നെ നാടുവിടുക– അതു പണ്ടേയുള്ളതാണ്. കുഗ്രാമത്തിൽ നിന്ന് അടുത്തുള്ള പട്ടണത്തിലേക്കു മാറും. പട്ടണത്തിലുള്ളവർ വൻ നഗരത്തിലേക്കു മാറും. സ്വയം അപ്ഗ്രേഡ് ചെയ്യുകയാണ്. പുതിയ കാലത്ത് പണം പെരുകിയാൽ ദുബായിലേക്കു താമസം മാറ്റുന്നതായാണു കാണുന്നത്. നമുക്കറിയാവുന്ന എത്ര കോടിപതികൾ ദുബായിലെ എമിറേറ്റ്സ് ഹില്ലിലും മറീനയിലും ഡൗൺടൗണിലും മറ്റും സുഖവാസം നടത്തുന്നു.!

കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ എങ്ങനെ കാശ് ചെലവാക്കാനാണ്? ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോയി തിന്നും കുടിച്ചും മടുക്കും. ലണ്ടനിലും ദുബായിലുമൊക്കെ കാശ് ചെലവാക്കാൻ ഒരുപാട് വഴികളുണ്ട്. പണത്തിൽ കുളിക്കുന്നവർക്ക് അതൊന്നു ചെലവാക്കാനുള്ള പെടാപ്പാട് മറ്റുള്ളവർക്കു മനസിലാവില്ല. ലിവിങ് ഇറ്റ് അപ്, ലിവിങ് ഇൻ സ്റ്റൈൽ എന്നൊക്കെ പറയാം. ഷാംപെയ്നും കാവിയറും ഒഴുകണം. അതൊന്നും അറിയാത്തവർ പിന്നേം നാട്ടിൽ കഞ്ഞിയും ഉണക്കമീൻ ചമ്മന്തിയുമായി കഴിയും.

ഒരു ലവൽ വിട്ട് കാശ് വരുമ്പോൾ ലണ്ടനിലേക്കു മാറുന്നത് ഉത്തരേന്ത്യക്കാരുടെ പണ്ടേയുള്ള ശീലമാണ്. ബിസിനസോ, ലീഗൽ പ്രാക്ടീസോ മറ്റോ നാട്ടിലുള്ളവർ കുടുംബത്തെ ലണ്ടനിലാക്കി കുട്ടികളെ അവിടത്തെ സ്കൂളിൽ ചേർക്കും. ഒഴിവു കിട്ടുമ്പോഴൊക്കെ അങ്ങോട്ടു പറക്കും. വെസ്റ്റ് ലണ്ടനിലെ മേ ഫെയർ, ചെൽസി, ബെൽഗ്രേവിയ,നൈറ്റ്സ് ബ്രിജ്, കെൻസിങ്ടൺ,നോട്ടിങ് ഹിൽ ഉദാഹരണങ്ങൾ. മുകേഷ് അംബാനി ലണ്ടനിൽ സ്ഥിരതാമസം ഇല്ലെങ്കിലും നഗരപ്രാന്തത്തിൽ 300 ഏക്കറിൽ സ്റ്റോക്ക് പാർക്ക് എന്ന കൊട്ടാരം വാങ്ങിയിട്ടിട്ടുണ്ട്.

വിദേശങ്ങളിൽ എങ്ങനെ കയറിപ്പറ്റാം എന്നാലോചിച്ചു വിഷമിക്കുന്നവർക്ക് പണമുണ്ടെങ്കിൽ ഒരുപാട് മാർഗങ്ങളുണ്ട്. അമേരിക്കയിൽ പോലും 8 ലക്ഷം ഡോളർ (6.4 കോടി രൂപ) ചില പ്രത്യേക തൊഴിൽ മേഖലകളിൽ ചെലവിട്ടാൽ വീസ കിട്ടും. പോർച്ചുഗലിൽ ഗോൾഡൻ താമസ വീസ കിട്ടാൻ 2.8 ലക്ഷം പൗണ്ട് (2.7 കോടി രൂപ) റിയൽ എസ്റ്റേറ്റിൽ മുടക്കിയാൽ മതി.  മാൾട്ടയിൽ ഒന്നേ മുക്കാൽ ലക്ഷം പൗണ്ട് മുടക്കിയാലും ഗ്രീസിൽ രണ്ടര ലക്ഷം പൗണ്ട് റിയൽ എസ്റ്റേറ്റിൽ മുടക്കിയാലും സ്ഥിരമായി താമസിക്കാം.

ആരൊക്കെ പോകുന്നു? പഠിക്കാനെന്നു പറഞ്ഞു പോകുന്ന പിള്ളേർ അവിടെ പിആർ (പെർമനന്റ് റെസിഡൻസ്) ഒപ്പിക്കുന്നതു മാത്രമല്ല, പുത്തൻ സംരംഭകരും കോർപ്പറേറ്റ്  എക്സിക്യൂട്ടീവുകളുമൊക്കെ പോകുന്നുണ്ട്. നികുതി കുറഞ്ഞ സ്ഥലങ്ങളാണു നോട്ടം. നാടുവിടൽ നാട്ടുനടപ്പായിരിക്കുന്നു. 

ഒടുവിലാൻ∙പല നാടുകളിൽ വീട്, വല്ലപ്പോഴും വന്നു താമസം...എങ്ങനെ വീട് വൃത്തിയാക്കിയിടും? നോക്കി നടത്തുന്ന ഏജൻസികളുണ്ട്. അവർ തൂത്തു തുടച്ച്, പൊടിയടിച്ച്, ചെടി നനച്ച് നോക്കിക്കോളും. വല്ലപ്പോഴും ഉടമ വരുമ്പോൾ പുത്തൻ പോലിരിക്കും.

Content Summary : Business Boom Column about Business If Money Multiplies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}