കോവിഡിന്റെ പിടിയിൽനിന്നു പൂർണമായും മുക്തമായി, ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ സകല ആഡംബരത്തോടെയും തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കോടികള്‍ മുടക്കിയുള്ള ക്രിക്കറ്റ് മാമാങ്കത്തില്‍ കപ്പടിക്കുക മാത്രമല്ല, സാമ്പത്തിക നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട് വിവിധ ടീമുകളും ഐപിഎൽ അധികൃതരും. ക്രിക്കറ്റ് കളിക്കാർക്കും ടീം മാനേജ്മെന്റിനും ബിസിസിഐയ്ക്കും മാത്രമല്ല ഐപിഎലിലൂടെ ലാഭനേട്ടങ്ങൾ. സ്റ്റേഡിയത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തുന്ന ചിയര്‍ഗേള്‍സും ഇതിലൂടെ നേടുന്നത് വന്‍ തുകയാണ്. മത്സരങ്ങളുമായി ബന്ധമില്ലെങ്കിലും ഓരോ ക്ലബിനും ഒരുകൂട്ടം ചിയര്‍ഗേള്‍സുണ്ട്. മത്സരത്തിനിടെ ഗ്ലാമര്‍ലുക്കില്‍ മനോഹര നൃത്തച്ചുവടുകളുമായി ഫാന്‍സിന് ഊര്‍ജം നല്‍കുകയാണ് ഇവരുടെ ‘ദൗത്യം’. കോവിഡ് കാരണം കഴിഞ്ഞ 3 സീസണുകളില്‍ അപ്രത്യക്ഷരായ ചിയർ ഗേള്‍സ് ഈ വര്‍ഷം തകര്‍പ്പന്‍ പ്രകടനവുമായാണു തിരിച്ചെത്തിയിരിക്കുന്നത്. ഓരോ ടീമിനും പ്രത്യേക ചിയര്‍ലീഡര്‍മാരാണുള്ളത്. കളി നടക്കുമ്പോള്‍ അതതു ടീമിന്റെ ചിയര്‍ഗേള്‍സ് സ്‌റ്റേഡിയത്തിലുണ്ടാകും. ടീം ജഴ്‌സിയുടെ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് പ്രത്യേകം നിര്‍മിച്ച സ്‌റ്റേജില്‍ ഇവര്‍ ആഹ്ലാദനൃത്തം ചെയ്യുന്നു. കളിക്കാരന്‍ ബൗണ്ടറി, സിക്‌സര്‍ പറത്തുമ്പോഴും വിക്കറ്റ് വീഴ്ത്തുമ്പോഴും ഇവര്‍ പ്രകടനം പുറത്തെടുക്കും. കളിയുടെ ഇടവേളയിലും ഫാന്‍സിനിടയിലെ ആവേശം നിലനിര്‍ത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.
HIGHLIGHTS
- കോവിഡ് പ്രോട്ടോക്കോള്‍ വഴിമാറിയതോടെ ഐപിഎലിലേക്ക് ചിയർ ഗേൾസിനു വീണ്ടും വഴി തുറന്നിരിക്കുകയാണ്. മൈതാനത്തെ ഓരോ ക്രിക്കറ്റ് നിമിഷങ്ങളെയും ആവേശക്കൊടുമുടിയിലാഴ്ത്തുന്ന ചിയർ ഗേൾസിന്റെ ജീവിതം എങ്ങനെയാണ്? അവരെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്? എത്ര രൂപയാണ് ശമ്പളം? വിവാദങ്ങളുമേറെ നിറഞ്ഞ ചിയർ ഗേൾസിന്റെ ജീവിതത്തിലൂടെ...