റെഡി X:IN എന്ന് ഇംഗ്ലിഷിലും തുടർന്ന് ‘ഹലോ വിആർ X:IN!’ എന്നു കൊറിയനിലും പറഞ്ഞ് അഞ്ചംഗ ഗേൾ ബാൻഡ് ഡിജിറ്റൽ വേദിയിൽ അവരുടെ ആദ്യഗാനം അവതരിപ്പിച്ചപ്പോൾ ചരിത്രം പിറന്നത് ഏതാണ്ട് ആറായിരം കിലോമീറ്ററുകൾ അകലെയുള്ള കേരളത്തിലാണ്. കെ പോപ് ആരാധകർ ഏറെയുള്ള സംസ്ഥാനത്തെ ചെറുപ്പക്കാരുടെ മനസ്സിലെ മോഹം ‘മലയാളിക്ക്’ സാധ്യമാണെന്നു തെളിഞ്ഞ സന്തോഷ നിമിഷങ്ങൾ. ആദ്യ മലയാളി കെ പോപ് താരം അരങ്ങേറിയ ബാൻഡിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
HIGHLIGHTS
- ‘കീപിങ് ദ് ഫയർ’ എന്ന പാട്ടിലൂടെ കെപോപ് രംഗത്ത് സാന്നിധ്യമറിയിച്ച മലയാളി സ്റ്റാർ ആരിയയെക്കുറിച്ച്. ഇന്ത്യയിൽനിന്നുള്ള 2–ാമത്ത കെ പോപ്പ് താരം എന്ന നേട്ടവും ഇപ്പോൾ ആരിയയ്ക്കു സ്വന്തമാണ്.