നായികയും നായകനും ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നു. നായിക ബോട്ടിൽ എഴുന്നേറ്റുനിന്ന് ഡാൻസ് കളിക്കുന്നു. അപകടമുണ്ടാകുമെന്ന് നായകൻ പലയാവർത്തി പറഞ്ഞിട്ടും വകവയ്ക്കാതെ നായിക നൃത്തം ചെയ്യുന്നു. പക്ഷേ, പെട്ടെന്ന് നായികയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ട് വെള്ളത്തിലേക്കു വീഴുന്നു... മമ്ത മോഹൻദാസ് നായികയായ ‘ടു നൂറ വിത്ത് ലൗ’ എന്ന സിനിമയിലെ ഒരു രംഗമാണിത്. സ്ക്രീനിൽ, ബോട്ടിൽനിന്നു വെള്ളത്തിലേക്കു വീണ മമ്തയുെട അഭിനയം കണ്ട് ‘അയ്യോ’ എന്ന് ചിന്തിച്ചവരാണ് നമ്മളിൽ പലരും. നമ്മൾ കണ്ടത് മമ്തയെയാണെങ്കിലും ക്യാമറയുടെ കണ്ണിൽപെടാത്തൊരു മുഖം കൂടി ആ സീനിൽ ഉണ്ടായിരുന്നു – സുമാ ദേവി!
HIGHLIGHTS
- സിനിമയിൽ ഒരവസരം തേടിയെത്തിയ സുമാദേവിയെ കാത്തിരുന്നത് ‘ഡ്യൂപ്പ്’ വേഷമായിരുന്നു. പക്ഷേ സിനിമയിലൊരു നായികാ വേഷത്തിനു വേണ്ടി അവർ കാത്തിരുന്നു– 12 വർഷം. ഒടുവിൽ നായികയായ ആദ്യ സിനിമയിൽത്തന്നെ ദേശീയാംഗീകാരം; ഇത് സുമാദേവിയുടെ ‘സീക്രട്ട് ഓഫ് ലൈഫ്’