തിരുവണ്ണൂരിലെ വീടിന്റെ പൂമുഖത്ത് ചിരിച്ചു ചാരിയിരുന്ന് കിളികളോടും കാറ്റിനോടും വെയിലിനോടും മഴയോടുമെല്ലാം വർത്തമാനം പറഞ്ഞാണ് കൈതപ്രം കാൽപനികതയുടെ മഹാലോകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടത്. ആ തൂലികത്തുമ്പ് കടലാസിലമര്‍ത്തിക്കുറിച്ച വാക്കോരോന്നും ഇന്നും ഹൃദയാന്തരാളത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് പാട്ടുപ്രേമികൾ. പ്രായത്തിന്റെ അവശതകളൊന്നും തന്റെ എഴുത്തിനെ ബാധിക്കില്ലെന്നു പറയുമ്പോൾ ഇനിയും എഴുതാനുള്ള വരികളും പ്രാസഭംഗിയുമെല്ലാം മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുക തന്നെയാണെന്നു തോന്നും കേൾക്കുന്നവർക്ക്. ആരോടും പിണങ്ങാനറിയാത്ത കൈതപ്രത്തിന് യാതൊന്നിലും പരിഭവമില്ല. തന്റെ പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കുമെന്ന് എഴുതിക്കൊതിതീരാതെ, നിറചിരിയോടെ അദ്ദേഹം പറയുന്നു. കേട്ടു മതിവരാതെ ആ വരികൾക്കായി മലയാളി കാത്തിരിക്കുന്നു. പാട്ടും പറച്ചിലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനൊപ്പം...
HIGHLIGHTS
- ‘‘പ്രായത്തിന്റെ അവശതകൾ എന്റെ എഴുത്തിനെ ബാധിക്കില്ല. ഇപ്പോഴുള്ള എഴുത്തുകാരേക്കാൾ മികച്ചതായി എഴുതാൻ സാധിക്കുമെന്നുതന്നെ വിശ്വസിക്കുന്നു. കോളജ് വിദ്യാർഥികളാണ് എന്നെ കൂടുതൽ ഇഷ്ടപ്പെടുന്നത്. പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കും’’
- ജീവിതം, സംഗീതം, സിനിമ, വിവാദങ്ങൾ: പാട്ടും പറച്ചിലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനൊപ്പം