ക്രൗൺ, കോറണേഷൻ, രാധ, അപ്സര, ബ്ലൂ ഡയമണ്ട്, സംഗം, പുഷ്പ, ഡേവിസൺ… കോഴിക്കോട്ടുകാരെ സിനിമാപ്രേമികളാക്കിയതിൽ ഈ തിയറ്ററുകളുടെ പങ്ക് ചില്ലറയല്ല. ഒരുകാലത്ത് മലയാള സിനിമയെന്നാൽ തമിഴ്നാട്ടിലെ കോടമ്പാക്കമായിരുന്നല്ലോ. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുനടാൻ സിനിമാപ്രവർത്തകർ ശ്രമം തുടങ്ങിയപ്പോൾ അതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകിയിരുന്നത് ഈ തിയറ്ററുകളുടെ പിൻബലമായിരുന്നു. അത്രയ്ക്കു സമ്പന്നമായൊരു ചരിത്രമുണ്ടായിരുന്നു ഈ തിയറ്ററുകൾക്ക്.
HIGHLIGHTS
- കേരളത്തിലെ എയർ കണ്ടിഷൻ ചെയ്ത ഏറ്റവും വലിയ തിയറ്ററ്റർ എന്ന പരസ്യത്തോടെ ആരംഭിച്ച കോഴിക്കോട്ടെ അപ്സര തിയറ്ററിനും താഴു വീഴുകയാണ്. അതിനു മുൻപേത്തന്നെ സംഗം, പുഷ്പ, ബ്ലൂ ഡയമണ്ട് തിയറ്ററുകളും പൂട്ടിയിരുന്നു. കോഴിക്കോടിന്റെ ഭൂതകാലത്തെ സിനിമാനുഭവങ്ങളാൽ സമ്പന്നമാക്കിയ ഒരു തിയറ്റർ കാലത്തെക്കുറിച്ച്...