ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ഇന്ത്യാനാ ജോൺസ് പരമ്പരയിലെ അഞ്ചാം ചിത്രമെത്തിക്കഴിഞ്ഞു: ഡയൽ ഒാഫ് ഡെസ്റ്റിനി. പതിനഞ്ചു വർഷത്തിനുശേഷമാണ്, ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളിലൊരാളുടെ വമ്പൻ തിരിച്ചുവരവ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഈ സ്‌റ്റീവൻ സ്‌പിൽബർഗ് ചിത്രത്തിലെ നായകൻ അന്നും ഇന്നും ഹാരിസൺ ഫോർഡ് തന്നെ. 1981ൽ ഈ പരമ്പരയിലെ ആദ്യ ചിത്രമായ ‘റൈഡേഴ്സ് ഓഫ് ദ് ലോസ്റ്റ് ആർക്കി’ൽ അഭിനയിച്ചപ്പോൾ ഫോർഡിന് മുപ്പതുകളുടെ ചെറുപ്പമായിരുന്നു. ഇന്ന് ഈ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ചിത്രത്തിൽ വേഷമിടുമ്പോൾ ഫോർഡിന് പ്രായം എൺപതു പിന്നിട്ടിരിക്കുന്നു. അരനൂറ്റാണ്ടിലേറെക്കാലം ആസ്വാദകരെ മുൾമുനയിൽ നിർത്തിയ അഭിനയമാസ്മരികതയ്ക്കു തിരശ്ശീല വീഴ്ത്തിക്കൊണ്ടെന്ന മട്ടിൽ ഹാരിസൺ ഫോർഡ് പ്രഖ്യാപിച്ചു; ഇത് ഇന്ത്യാന് പരമ്പരയിലെ എന്റെ അവസാന ചിത്രം. ശരിയാണ്; ഇനിയൊരു ഇന്ത്യാനാ ചിത്രത്തിൽ വേഷമിടാൻ തനിക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന നിരാശയ്ക്കപ്പുറം ലോകപ്രേക്ഷകരെ അതിശയിപ്പിച്ച ചിത്രപരമ്പരയിലെ സൂപ്പർഹീറോ ആയി ഇത്രകാലം തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് ഫോർഡിന്റെ വാക്കുകളിൽ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com