Premium

ജയയുടെ വിലക്ക്, വിജയകാന്തിന്റെ പ്രതികാരം; വടിവേലു പറയുന്നു: 'തിരുമ്പി വന്തിട്ടേന്ന് സൊല്ല്'

HIGHLIGHTS
  • സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘മാമന്നനി’ലെ ഒരു രംഗത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം വടിവേലുവിനെ നോക്കി പറയുന്നുണ്ട്– ‘സൂപ്പർ അണ്ണാ, സൂപ്പർ...’ വരുംനാളുകളില്‍ തമിഴകം വീണ്ടും വീണ്ടും പറയാനിരിക്കുന്നതും ഒരുപക്ഷേ ഈ വാക്കുകളായിരിക്കാം. ആരാണ് വടിവേലു? ഒരിക്കൽ നിറഞ്ഞുനിന്ന തമിഴക സിനിമാലോകം അദ്ദേഹത്തെ കൈവിട്ടത് എന്തുകൊണ്ടാണ്? ‘മാമന്നൻ’ എങ്ങനെ അദ്ദേഹത്തിന് ജീവശ്വാസം പകർന്നു? ഇത് ആ തിരിച്ചുവരവിന്റെ കഥയാണ്...
Mamannan Vadivelu
‘മാമന്നൻ’ സിനിമയിൽ വടിവേലു (Photo courtesy Red Giant Movies)
SHARE

കേരളത്തിന് തൃശൂർ പോലെയാണ് തമിഴ്നാടിന് മധുര. സംസ്ഥാനത്തിന്റെ സാംസ്കാരിക നഗരി. ആ പഴയ പാണ്ടിനാടിന്റെ ഹൃദയ നഗരിയിൽനിന്ന് നീണ്ടു മെലിഞ്ഞൊരു മനുഷ്യൻ 1988–ൽ തമിഴ് തിരയിൽ അരങ്ങേറി. അതു വരെ കണ്ടു പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തമായി, പുത്തൻ മാനറിസങ്ങളുമായി അയാൾ ടോളിവുഡിൽ ചിരിയുടെ കൊടുങ്കാറ്റ് വിതച്ചു. അഭിനയത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ വൈഗൈ പുയൽ (വൈഗാ നദിയിലെ കൊടുങ്കാറ്റ്) എന്നാണ് ആരാധക ലക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. വൈഗൈ നദി പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിയ അഭിനയ ജീവിതത്തിനൊടുവിൽ ‘മാമന്നനായി’ കുമാര വടിവേലു നടരാജൻ എന്ന വടിവേലു വീണ്ടും തമിഴിയിൽ തംരംഗം തീർക്കുന്നു. ഹാസ്യ നടനത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താനുള്ള തീവ്ര പരിശ്രമം, ദുർബലമായ തിരക്കഥയെ പോലും സ്വന്തം അഭിനയ ശൈലി കൊണ്ട് സൂപ്പർ ഹിറ്റാക്കി മാറ്റാൻ കഴിവുള്ള ഹാസ്യ സാമ്രാട്ട്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENTERTAINMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS