നരകവാതിൽ തുറന്നെത്തിയ പിശാച് – ഈ വിശേഷണമുള്ള വലാക് വീണ്ടുമെത്തുകയാണ്. പ്രേക്ഷകരിൽ രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നൺ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബർ 8ന് റിലീസ് ചെയ്യപ്പെടുന്നു എന്നറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ഹൊറർ സിനിമാ ആരാധകർ ആവേശത്തിലാണ്. കന്യാസ്ത്രീ രൂപത്തിലെത്തിയ വലാക് എന്ന പൈശാചികശക്തിയെ കേന്ദ്രമാക്കി 2018ൽ ഇറങ്ങിയ ‘ദ് നൺ’ സിനിമ അന്നുവരെ കണ്ട എല്ലാ പ്രേതചിത്രങ്ങളെയും വെല്ലുന്ന തരത്തിൽ ഭയത്തിന്റെ ഘടകങ്ങൾ നിറഞ്ഞതായിരുന്നു. ഇക്കഴിഞ്ഞ ദിവസം വാർണർ ബ്രോസ് പിക്ചേഴ്സ് പുറത്തിറക്കിയ നൺ 2 ട്രെയ്‌ലറിൽനിന്ന് ചില കാര്യങ്ങൾ ആരാധകർക്ക് ഉറപ്പിക്കാനായിട്ടുണ്ട്. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായ സിസ്റ്റർ ഐറീനും ഫ്രെഞ്ചി എന്ന വിളിപ്പേരുള്ള മോറിസും രണ്ടാം ഭാഗത്തിലുമുണ്ട്.
HIGHLIGHTS
- ഒരിക്കൽ പുരോഹിതന്മാരാൽ തളയ്ക്കപ്പെട്ട പ്രേതരൂപം, രണ്ടാം ലോകമഹായുദ്ധകാലത്ത് റുമാനിയ ബോംബ് ആക്രമണങ്ങൾക്ക് ഇരയായപ്പോൾ നരകവാതിൽ തുറന്ന് പുറത്തേക്കു വരുന്നു. പ്രേക്ഷകരിൽ രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നൺ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഭയത്തിന്റെ ഇരുണ്ട ഇടനാഴികളിൽ നമ്മെ കാത്തിരിപ്പുണ്ട് അവർ– വലക്!