ലോകസിനിമാ ചരിത്രത്തിൽ അസാധാരണമായൊരു കൗതുകത്തിനാണ് ജൂൺ 21 സാക്ഷിയാകുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുമ്പോൾ അതെങ്ങനെയാണ് ഇത്രയും വലിയ കൗതുകമാവുന്നതെന്നു ചോദിക്കുകയാണോ? താരതമ്യങ്ങളില്ല രണ്ടിനും. ഒന്നൊരു ബോംബ് ഉണ്ടാക്കിയ കഥ. രണ്ടാമത്തേതൊരു പാവക്കഥയും. ആറ്റംബോബിന്റെ കഥ പറയുന്ന ‘ഓപ്പൺഹൈമറും’ പാവമൊരു പാവക്കുട്ടിയുടെ കഥ പറയുന്ന ‘ബാർബി’യും. ആറ്റംബോബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതവും അതിന്റെ സാഹസികതയുമാണ് യുദ്ധരംഗങ്ങളുടെ ത്രില്ലടിപ്പിക്കുന്ന രസത്തോടെ ആദ്യചിത്രം കാഴ്ചവയ്ക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റഫർ നോളന്റേതാണ് രചനയും സംവിധാനവും. ബാർബിയാകട്ടെ, ഏറ്റവും പ്രിയപ്പെട്ട കുട്ടിക്കാല ഓർമകളിലൊന്നായ ആ പാവയുടെ കുസൃതികളിലേക്കും കൗതുകങ്ങളിലേക്കും നമ്മെ പിൻനടത്തുന്നു.
HIGHLIGHTS
- ഈ വർഷം നെറ്റ് ലോകത്ത് ഏറ്റവുമധികം ക്ലിക്കുകൾ നേടുമെന്നു കരുതുന്ന മൂവി ഇവന്റിനു കളമൊരുങ്ങുകയാണ് ജൂൺ 21ന്; ‘ഓപ്പൺഹൈമറെ’ വെല്ലുവിളിച്ച് ബാർബിപ്പാവയെത്തുമ്പോൾ സിൽവർ സ്ക്രീനിൽ ആർക്കടിക്കും ഗോൾഡ് മെഡൽ?