സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളൻ സംവിധാനം ചെയ്ത ബയോപിക് ‘ഓപ്പൺഹൈമർ’ ജൂലൈ 21ന് റിലീസ് ആവുകയാണ്. ഒരുപക്ഷേ, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടുണ്ടാകില്ല. നോളന്റെ സിനിമ എന്നതിലുപരി കംപ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കാത്ത സിനിമ എന്ന സംവിധായകന്റെ സാക്ഷ്യപ്പെടുത്തലിലൂടെയും ഈ സിനിമ ശ്രദ്ധയാകർഷിക്കുന്നു. സിനിമ കാണും മുൻപേ, സിനിമ പറയുന്ന ഇതിഹാസ ജീവിത കഥയിലെ നായകന്റെ ജീവിതത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അറിയാം. 1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചുകൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.
HIGHLIGHTS
- ‘ഉജ്വലമായ താപതരംഗത്തോടെയുള്ള അതിശക്തമായ മിന്നലിനൊപ്പം 40,000 അടിയോളം ഉയരമുള്ള കൂൺമേഘം ആകാശത്തേക്കു മുളച്ചുപൊന്തി. മരുഭൂമിയിൽ സ്ഫോടന സ്ഥലത്തിനു ചുറ്റുമുള്ള ആയിരക്കണക്കിന് ചതുരശ്ര അടി സ്ഥലത്തെ മണൽ തിളക്കമുള്ള റേഡിയോ ആക്ടിവ് ഗ്ലാസായി മാറി...’ 1945ൽ നടന്ന, യുഎസിന്റെ ആദ്യ ആണവസ്ഫോടനമായിരുന്നു അത്. ഇതെങ്ങനെ ഗ്രാഫിക്സിന്റെ സഹായമില്ലാതെ പുനഃസൃഷ്ടിക്കും? ആ അദ്ഭുതം ഉൾപ്പെടെയാണ് ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമർ’ സിനിമയിൽ കാത്തിരിക്കുന്നത്? ആരായിരുന്നു ഓപ്പൺഹൈമർ? എന്തായിരുന്നു മരണത്തിന്റെ വിൽപനക്കാരനായ മാൻഹാട്ടൻ പ്രോജക്ട്?