ഒരിക്കൽ ലാൽ ജോസ് താൻ അവതരിപ്പിക്കുന്ന പുതുമുഖ താരങ്ങളെയുംകൊണ്ട് മമ്മൂട്ടിയെ കാണാൻ ചെന്നു. സോളമന്റെ തേനീച്ചകൾ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. സംസാരത്തിനിടയിൽ മമ്മൂട്ടിയുടെ ചോദ്യമെത്തി. ആരാ ക്യാമറ? അജ്മൽ സാബുവെന്ന് ലാൽ ജോസിന്റെ മറുപടി. ഉടനെ മമ്മൂട്ടിയുടെ അടുത്ത ചോദ്യം. അജ്മൽ കട്ട്സ് എന്ന പേരിൽ വിഡിയോ എഡിറ്റ് ചെയ്യുന്ന കക്ഷിയല്ലേ? മമ്മൂട്ടിയെ അറിയുന്നവർക്ക് ഒട്ടും അമ്പരപ്പ് തോന്നില്ല. കാരണം, എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അറിയാനും അപ്ഡേറ്റഡ് ആകാനും മമ്മൂട്ടിയെപ്പോലെ സമയം കണ്ടെത്തുന്ന മറ്റൊരു സൂപ്പർതാരമില്ല! അതുകൊണ്ടാവണം ലാൽ ജോസ് മമ്മൂട്ടിയെ ഇങ്ങനെ വിശേഷിപ്പിച്ചത്, എല്ലാം അറിയുന്നവൻ മമ്മൂട്ടി!
HIGHLIGHTS
- ഏതു പുതുമുഖ സംവിധായകനും ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. ഇത്രയധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു നടനുമില്ല. ഇങ്ങനെ, കാലത്തിനനുസരിച്ച് സ്വയം നവീകരിക്കപ്പെട്ട ഒരു നടനു ലഭിച്ച വലിയ അംഗീകാരമാണ് അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മമ്മൂട്ടിയെ തേടിയെത്തിയത്. പഴയ തലമുറയുടെ മാത്രമല്ല ഏറ്റവും പുതിയ തലമുറയുടെ വരെ സൂപ്പർസ്റ്റാർ ആയി മമ്മൂട്ടി തിളങ്ങി നിൽക്കുന്നത് എങ്ങനെയാവും?