Premium

അടുത്ത ‘ബോംബിട്ട്’ ക്രിസ്റ്റഫർ നോളൻ; ഇനി കുറ്റവാളികളുടെ പേടി‌സ്വപ്നം; കോടിമൂല്യമുള്ള കോഡും- 007

HIGHLIGHTS
  • സിനിമാചരിത്രത്തിലെ ഇതിഹാസമായി മാറിയ ജയിംസ് ബോണ്ട് പരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ക്രിസ്റ്റഫർ നോളൻ. ഓപ്പൺഹൈമറുടെ വിജയാവേശത്തിനിടെ ബമ്പറടിച്ചപോലെ കാത്തിരിക്കുകയാണ് ആരാധകർ. എന്തായിരിക്കും ഇതിന്റെ പ്രത്യേകതകൾ?
james-bond-no-time-to-die
‘നോ ടൈം ടു ഡൈ’ എന്ന ജയിംസ് ബോണ്ട് സിനിമയില്‍നിന്ന് (Image Courtesy: Metro-Goldwyn-Mayer, Eon Productions)
SHARE

ബോണ്ട്... ബോണ്ട്... ജയിംസ് ബോണ്ട്... ലോക സിനിമാചരിത്രത്തിൽ ഇത്രയധികം ഏറ്റുപാടി വാഴ്ത്തപ്പെട്ട മറ്റൊരു സിനിമാപരമ്പര ഉണ്ടാകില്ല. ഇതിഹാസമായി മാറിയ ജയിംസ് ബോണ്ട് സിനിമാപരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള അവസരം തേടിയെത്തിയിരിക്കുന്നത് സാക്ഷാൽ ക്രിസ്റ്റഫർ നോളനെയാണ്. ആറ്റംബോംബിന്റെ കഥ പറയുന്ന 'ഓപ്പൺഹൈമർ' തിയറ്ററിൽ ഹിറ്റ്തരംഗം സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് നോളനെത്തേടി ബോണ്ടിന്റെ ബമ്പർ ലോട്ടറി എത്തിയത്. വളരെ അപ്രതീക്ഷിതമായ ഒരു അവസരം എന്നാണ് കേട്ടയുടൻ നോളന്റെ പ്രതികരണം. മൾട്ടിപ്ലക്സുകളിൽ ഓപ്പൺഹൈമറെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്കും ഇത് ത്രില്ലടിപ്പിക്കുന്ന വാർത്തയായി. അടുത്ത ബോണ്ടിനെ കാത്തിരിക്കാൻ ഇനി ഒരു പുതിയ കാരണം കൂടിയാകും, ടെക്നോളജിയുടെ സർറിയൽ തലങ്ങളിലേക്കുകൂടി സിനിമയെ കൊണ്ടെത്തിക്കാൻ സാധിക്കുന്ന ക്രിസ്റ്റഫർ നോളന്റെ സംവിധാന മികവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENTERTAINMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS