തൃശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹം (ബ്ലാക്ക് ബോക്സ്) വേദിക്കു പുറത്ത് അപ്പോൾ ചെറുതായി മഴചാറാൻ ഒരുങ്ങുന്നുണ്ടായിരുന്നു. അകത്തേക്കു കയറിയപ്പോൾ ആ മഴ പെരുമഴയായി മാറി, സൗണ്ട് ബോക്സിലൂടെയാണെങ്കിലും. അകത്ത് മേൽത്തട്ടിൽ ടാർ പായ കെട്ടിയിരുന്നു, ‘മഴയേൽക്കാതിരിക്കാൻ’. അലക്ഷ്യമായിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകളിൽ വീണുകിടക്കുന്ന മഴവെള്ളം തുടയ്ക്കാൻ തുണിയുമുണ്ട്. അടുപ്പിലെ ചെറിയ ഉരുളിയിൽ കൊള്ളിയെന്നു തൃശൂരുകാർ വിളിക്കുന്ന കപ്പക്കറി വേവുന്നു. മറ്റൊരു അടുപ്പിൽ ചായയും. കാബേജും പച്ചമുളകും അരിയുന്നവരും നാളികേരം ചിരണ്ടുന്നവരും അടുക്കളയിൽ സജീവം. ഭക്ഷണ ഗന്ധം നിറയുന്ന ഇവിടെ സന്നദ്ധപ്രവർത്തകർ തിരക്കിട്ട് ഓരോരോ പണികൾ ചെയ്യുന്നു. ഈ വൊളന്റിയർമാരാണ് നമ്മെ ഒരു കാര്യം ഓർമിപ്പിക്കുന്നത് – ഇത് കല്യാണവീടിന്റെ തലേന്നാളത്തെ അടുക്കള പരിസരമല്ല. ഇതൊരു ക്യാംപാണ്, ദുരിതാശ്വാസ ക്യാംപ്. മഴക്കാലം വായ് തുറന്നുവിട്ട ദുരിതപ്പെയ്ത്തിൽനിന്നു രക്ഷ തേടിയെത്തിയവരുടെ ആശ്രയ സ്ഥാനം. ചൂടുചായ മൊത്തിക്കുടിക്കുന്ന കാണികളും അപ്പോളറിയുന്നു
HIGHLIGHTS
- ‘മണിമലയാറ്റിന്റെ മറുകരയിലെ പള്ളിയിൽ കുരിശ് ഉറപ്പിക്കാൻ പോയ അപ്പനെ കാണാൻ പ്രളയജലം കീറിമുറിച്ച് വഞ്ചിയിൽ പോയതായിരുന്നു മക്കളെല്ലാം. പക്ഷേ മണിമലയാർ അവരെ ഒരിക്കലും തിരിച്ചുതന്നില്ല...’ ആ ഓർമകളിലൂടെയാണ് എൻ.എൻ.പിള്ളയുടെ ‘കുടുംബയോഗം’ എന്ന നാടകത്തിന്റെ സ്വതന്ത്രാവിഷ്കാരം സഞ്ചരിക്കുന്നത്. ‘കുടുംബയോഗ’ത്തിലെ ആ കാണാരുചികളിലേക്ക്...