വെയിൽച്ചിരിയോടെ മാടിവിളിക്കും, അടുത്താലോ പുകമഞ്ഞിന്റെ കമ്പിളി പുതച്ച് മുഖം മറയ്ക്കും. വെളുത്ത മഴയായി നനച്ചു പുണരും. ആകാശത്തുനിന്ന് ഇടിമിന്നലായി പിളർന്നുവീണ് ജീവനെടുക്കുന്ന കൊള്ളിയാനാകും. നിമിഷനേരംകൊണ്ട് പ്രകൃതിയുടെ ഭാവവിസ്മയങ്ങൾ തകർത്താടി അമ്പരപ്പിക്കും ഇലവീഴാപൂഞ്ചിറ. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ, സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള ഹിൽസ്റ്റേഷൻ. സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന ഈ സ്വപ്നഭൂമികയെ നായികയാക്കി ഒരുക്കിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ, ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നാലെണ്ണമാണു വാരിക്കൂട്ടിയത്. മികച്ച നവാഗത സംവിധായകൻ, ഛായാഗ്രഹണം, കളറിങ്, ശബ്ദമിശ്രണം എന്നിവയ്ക്കായിരുന്നു പുരസ്കാരം. മരങ്ങളില്ലാത്ത പൂഞ്ചിറയുടെ ശബ്ദപ്രപഞ്ചമൊരുക്കിയത് അജയൻ അടാട്ട് എന്ന ചെറുപ്പക്കാരനാണ്. കണ്ണുകൊണ്ടു മാത്രമല്ല ചെവികൊണ്ടും കണ്ടറിയേണ്ടതാണ് സിനിമയെന്ന് വിശ്വസിക്കുന്ന അജയൻ മനോരമ ഓൺലൈനിൽ മനസ്സു തുറക്കുന്നു...
HIGHLIGHTS
- നിമിഷനേരംകൊണ്ട് പ്രകൃതിയുടെ ഭാവവിസ്മയങ്ങൾ തകർത്താടി അമ്പരപ്പിക്കും ഇലവീഴാപൂഞ്ചിറ. ഈ സ്വപ്നഭൂമികയെ നായികയാക്കി ഒരുക്കിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നാലെണ്ണമാണു വാരിക്കൂട്ടിയത്. മരങ്ങളില്ലാത്ത പൂഞ്ചിറയുടെ ശബ്ദപ്രപഞ്ചമൊരുക്കിയത് അജയൻ അടാട്ട് എന്ന ചെറുപ്പക്കാരനാണ്. കണ്ണുകൊണ്ടു മാത്രമല്ല ചെവികൊണ്ടും കണ്ടറിയേണ്ടതാണ് സിനിമയെന്ന് വിശ്വസിക്കുന്ന അജയൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു.