‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്റെ നാട്ടിലെ കൂട്ടുകാരെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. എനിക്ക് അവാർഡ് കിട്ടിയപ്പോൾ അതിന്റെ സന്തോഷമായി എന്റെ കൂട്ടുകാരായ പാച്ചു (നവനീത്), അപ്പു (അനന്തകൃഷ്ണൻ), കുഞ്ഞാറ്റ (അനന്തപത്മനാഭൻ), ജഗൻ എന്നിവർ ഷെയറിട്ട് ഒരു ടിഷർട്ട് വാങ്ങിത്തന്നു. അതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ്’’
HIGHLIGHTS
- ‘‘ഡാവിഞ്ചിയുടെ ഏഴാം പിറന്നാളിന് സതീഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച മകന്റെ ചിത്രം കാണാനിടയായ സംവിധായകൻ ജിതിൻ രാജ് ഒരു പിറന്നാൾ സമ്മാനവുമായി വരുന്നുണ്ടെന്ന് കമന്റിട്ടു. ആ സമ്മാനമായിരുന്നു ‘പല്ലൊട്ടി’ എന്ന ഷോർട്ട് ഫിലിമിലെ കഥാപാത്രം. ആ ചിത്രത്തിനുതന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും ഡാവിഞ്ചിയെ തേടിയെത്തി... അഭിനയത്തിന്റെ ‘കുട്ടി മാസ്റ്റർ’ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...