തബലയുമായി നടന്നു പോകുന്ന ആ പെൺകുട്ടിയെ കോട്ടയം തലയാഴം ഗ്രാമത്തിലെ ചിലരെങ്കിലും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. യുവജനോൽസവ വേദിയിൽ ആത്മവിശ്വാസത്തോടെ തബലയെടുത്തു സ്റ്റേജിൽ വച്ച് കൂളായി കൊട്ടിക്കയറിയ ആ മെലിഞ്ഞ പെൺകുട്ടിയെക്കുറിച്ച് അദ്ഭുതത്തോടെയാണ് അധ്യാപകർ സംസാരിച്ചത്. പഠനകാലത്തെ മത്സരവേദികളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ പെൺകുട്ടിയുടെ തബലയോടുള്ള ഇഷ്ടം. അവൾക്കൊപ്പം ആ ഇഷ്ടവും വളർന്നു. ഒടുവിൽ, രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഒരു കോളജിൽ ഗെസ്റ്റ് ലക്ചറർ ആയി ജോലി നോക്കവേ, അവൾക്കു തോന്നി ഗൗരവമായിത്തന്നെ തബല പഠിക്കണം. അങ്ങനെ ഹൈദരാബാദിലേക്ക് ആ പെൺകുട്ടി വണ്ടി കയറി. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു.
HIGHLIGHTS
- ആരാധകരും ആഘോഷങ്ങളുമില്ലാത്ത ഒട്ടേറെ വർഷങ്ങളുടെ പ്രയത്നവും അലച്ചിലും സമർപ്പണവുമാണ് രത്നശ്രീയുടെ കലാജീവിതം. കേരളത്തിൽ കൂടുതലും ഹിന്ദുസ്ഥാനി സംഗീതസദസ്സുകളുടെ ഭാഗമായി മാത്രമാണ് തബല പലപ്പോഴും താരമാകാറുള്ളത്. എന്നാൽ കേരളത്തിനു പുറത്ത് ഒരുപാട് ഇടങ്ങളിൽ തബല സ്റ്റാറാണ്, രത്നശ്രീ അയ്യരും! കേരളത്തിന്റെ അബാൻ മിസ്ത്രിയെന്നു നിസ്സംശയം വിളിക്കാവുന്ന രത്നശ്രീ അയ്യർ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്...