എന്താണെന്നറിയില്ല, ജയരാഗങ്ങളോട് വല്ലാത്ത പ്രണയമാണ് മലയാളിക്ക്. കേൾക്കുന്തോറും മധുരമേറി വരുന്ന എന്തോ ഒരു രസക്കൂട്ട് ഉണ്ട് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഈണങ്ങളിൽ. പാട്ടിലെ ചേരുവ എന്തെന്നു ചോദിച്ചാൽ എംജെ പറയും, പ്രത്യേകിച്ചൊന്നുമില്ല. അതിങ്ങനെ തനിയെ ഒഴുകി വരുന്നതാണെന്ന്. എൻജിനീറിങ് ബിരുദ പഠനത്തിനു ശേഷം അപ്രതീക്ഷിതമായി സംഗീതരംഗത്തെത്തിയ ജയചന്ദ്രൻ സങ്കൽപത്തിൽപോലും വിചാരിച്ചില്ല പാട്ടുപ്രേമികളെ പിടിച്ചിരുത്താൻ പാകത്തിന് ഈണങ്ങൾ മെനഞ്ഞെടുക്കാനും അവരുടെ അകത്തളങ്ങളിൽ സ്വന്തം പേര് കൊത്തിമിനുക്കി വയ്ക്കാനുമാകുമെന്ന്.
HIGHLIGHTS
- വീട്ടിലെ ചില്ലലമാരയ്ക്കുള്ളില്‍ പുരസ്കാരങ്ങളുടെ എണ്ണം കൂടി വരുമ്പോഴും അതീവ ലാളിത്യത്തോടെ ഇതൊന്നും തന്റെ കഴിവല്ലെന്നും അമ്മയുടെ ആഗ്രഹത്തിന്റെ സഫലീകരണം മാത്രമായിട്ടേ തന്റെ ജീവിതത്തെ കാണുന്നുള്ളുവെന്നും പറയുകയാണ് എം.ജയചന്ദ്രൻ. മനോരമ ഓൺലൈൻ പ്രീമിയത്തിന് നൽകിയ അഭിമുഖത്തിൽ എം.ജയചന്ദ്രൻ പാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.