2023 ഡിസംബർ ആദ്യവാരത്തിലാണ് സംഭവം. ലാറ്റിനമേരിക്കൻ രാജ്യമായ യുറഗ്വായുടെ തലസ്ഥാനമായ മോണ്ടെവിഡോയിൽ ഒരു കവർച്ചാ ശ്രമം നടന്നു. രാത്രി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസുകാരന്റെ കയ്യിൽനിന്ന് ഒരു സംഘം പണം തട്ടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരനെ കവർച്ചക്കാർ വെടിവച്ചു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റ് ധരിച്ചതുകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കേരളത്തിൽനിന്ന് 14,000ത്തിലേറെ കിലോമീറ്റർ അകലെയുള്ള മോണ്ടെവിഡോയിലെ കവർച്ചയ്ക്ക് മലയാളികളുമായി എന്താണു ബന്ധം? അതൊരു ‘സിനിമാ കണക്‌ഷ’നാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘ഗേൾ ഫ്രം യുറഗ്വായ്’ എന്ന ചിത്രം കണ്ട ആരുമൊന്നു ചിന്തിച്ചു പോകും, ‘അത്രയേറെ മോശമാണോ ഈ നഗരം?’ ഏതാനും വർഷം മുൻപുവരെ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര സൗഹൃദ നഗരങ്ങളെടുത്താൽ അതിലൊന്ന് യുറഗ്വായ് ആയിരുന്നു. അതിൽത്തന്നെ മോണ്ടെവിഡോ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരവുമായിരുന്നു. എന്നാൽ ഇന്ന് കവർച്ചകളുടെ നഗരമായാണ് അതറിയപ്പെടുന്നത്. ഇവിടേക്കു പോകുന്ന വിദേശ വിനോദസഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു പേരെടുത്തു പറഞ്ഞുതന്നെ യുഎസും ഓസ്ട്രേലിയയും ഉൾപ്പെടെ തങ്ങളുടെ ഔദ്യോഗിക വെബ്ൈസറ്റുകളിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ തെക്കേ അമേരിക്കൻ രാജ്യവും അതിന്റെ തലസ്ഥാനവും കവർച്ചയ്ക്ക് കുപ്രസിദ്ധമായത്? അതിന്റെ ഉത്തരത്തിന് അന ഗാർഷ്യ ബ്ലായ സംവിധാനം ചെയ്ത ‘ഗേൾ ഫ്രം യുറഗ്വായ്’ എന്ന സിനിമയുടെ കഥാപരിസരവുമായി വളരെ അടുത്ത ബന്ധമുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com