‘‘നമ്മളെ എല്ലാവരും ചതിക്കുകയാണ്. അഫ്ഗാനിസ്ഥാനെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു...’’ നവീദ് മഹ്മൂദിയുടെ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ എന്ന ചിത്രത്തിലെ നായിക സൊരയ്യയുടെ വാക്കുകളാണ്. അവളുടെ പിറന്നാളായിരുന്നു 2021 ഓഗസ്റ്റ് 13ന്. കാബൂളിലെ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കാനുള്ള തിരക്കിലാണ് അവൾ. അതിനിടയിലാണ് ആ വാർത്ത കേട്ടത്– അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഹേരാത്ത് താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. അവരുടെ അടുത്ത ലക്ഷ്യം കാബൂളാണെന്നു കേൾക്കുന്നു. ‘‘നമ്മുടെ ദേശീയ സൈന്യം കാബൂളിനെ ഒരിക്കലും വിട്ടുകൊടുക്കില്ല’’ എന്ന ആത്മവിശ്വാസമാണ് ആ വാർത്ത കേട്ടപ്പോൾ സൊരയ്യ പങ്കുവച്ചത്. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല, പിറന്നാളാഘോഷത്തിനിടെയാണ് ആ വിഡിയോ അവരുടെ മൊബൈലിലെത്തിയത്. സൊരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരൻ താലിബാന്റെ വെടിയേറ്റു മരിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒരൊറ്റ നിമിഷത്തിൽ ആ ആഘോഷവീട് നിശ്ശബ്ദതയുടെ ആഴങ്ങളിൽ വീർപ്പുമുട്ടിക്കിടന്നു. പക്ഷേ എത്ര നേരത്തേക്ക് അങ്ങനെ തുടരാനാകും? എത്രയും പെട്ടെന്നു രക്ഷപ്പെട്ടേ മതിയാകൂ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com