കേരളത്തിന്റെ തലസ്ഥാനം. എത്രയോ സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ഇടം. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജന്റെ ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും ഇവിടെയാണ് പിറന്നതെന്ന് എത്ര പേർക്ക് അറിയാം. മദിരാശിയെ സിനിമയുടെ തലസ്ഥാനമായി കണ്ടു, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവര്‍ കുടിയേറിയപ്പോഴും പത്മരാജൻ മാറിനിന്നു. പിതാവിന് തിരുവനന്തപുരത്തിനോടുള്ള ഇഷ്ടമായിരുന്നു ഇതിനു പിന്നിലെന്നു പറയുന്നു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ. പിതാവിന് പ്രിയപ്പെട്ട തലസ്ഥാനത്തെ ഇടങ്ങളെ കുറിച്ചും അച്ഛനൊപ്പം തലസ്ഥാനത്തിലൂടെ സഞ്ചരിച്ച ഇടങ്ങളെ കുറിച്ചുമെല്ലാം മകൻ ഓർത്തെടുക്കുന്നു. അതിൽ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും തുടർന്നിരുന്ന മ്യൂസിയം രാത്രിയാത്രയുണ്ട്, സ്വന്തം ചേട്ടന്റെ മരണമുണ്ട്, ചലച്ചിത്ര യാത്രകളുണ്ട്, നിറയെ രസമുള്ള ഓർമകളുണ്ട്. അനന്തപത്മനാഭന്റെതന്നെ വാക്കുകളിലൂടെ ആ ഓർമകളിലേക്ക്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com