ഒരു ട്രാൻസ്ജെൻഡറിനെ അധിക്ഷേപിച്ച് നൃത്തവേദിയിൽനിന്ന് ഒഴിവാക്കിയത് ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡറുകൾക്കായി നയ രൂപീകരണം നടത്തിയെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലാണ്. അതേ വേദിയിലേയ്ക്ക് സഞ്ജന ചന്ദ്രൻ വീണ്ടും എത്തുമ്പോൾ അതിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനിയാണ് സഞ്ജന. കഴിഞ്ഞ എംജി സർവകലാശാല യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്രതിഭാതിലകപ്പട്ടം നേടിയ ശേഷം ഇത്തവണയും അതേ വേദികളിൽ മത്സരിക്കാനൊരുങ്ങുകയാണ്. അരങ്ങും അണിയറയും ഒരുക്കി കോട്ടയം കലയുടെ മാമാങ്കത്തിനായി കാത്തിരിക്കുമ്പോൾ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾക്കൊപ്പം ആത്മവിശ്വാസവും ദൃഢനിശ്ചയവും മുറുകെപ്പിടിച്ചാണ് സഞ്ജന എംജി സർവകലാശാല കലോത്സവത്തിനെത്തുന്നത്. സഞ്ജനയ്ക്ക് പക്ഷേ, യുവജനോത്സവവേദികളോട് വല്ലാത്തൊരിഷ്ടമുണ്ട്. ട്രാൻസ്ജെൻഡറുകളോട് കോളജ് വിദ്യാർഥികൾ പക്ഷഭേദമില്ലാതെ പെരുമാറുന്നതാണ് ഇഷ്ടത്തിന് കാരണം. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഒരു മലയാള സിനിമയിൽ മുഴുനീള താരമായ ആദ്യ ട്രാൻസ് വിഭാഗ വ്യക്തി എന്ന നേട്ടവും സ്വന്തമാക്കിയാണ് സഞ്ജനയുടെ രണ്ടാമൂഴം. എംജി കലോത്സവത്തിനെത്തുന്ന സഞ്ജന മനസ്സു തുറക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com