മാനംമുട്ടിനിന്ന പുക. കൈയകലത്തിൽ നിൽക്കുന്ന മനുഷ്യനെ വരെ മറച്ചു പിടിച്ച പുകപടലം. കൊച്ചിയെ ശ്വാസംമുട്ടിച്ച് ബ്രഹ്മപുരം. ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്മപുരം കാഴ്ചകൾ മനസ്സിൽനിന്നു മായുന്നില്ല. ഏവർക്കും പ്രാർഥന ഒന്നു മാത്രം. ഇനിയും വരല്ലേ ഒരു ബ്രഹ്മപുരം കൂടി. ആ പുകച്ചുരുകളോട് പോരാടിയ ഒരു കൂട്ടം പേർ നമുക്കു ചുറ്റുമുണ്ട്. അത്ര മേൽ കഷ്ടപ്പെട്ടിട്ടാണ്, അഗ്നിപർവതമായി മാറിയ ബ്രഹ്മപുരത്തെ തളച്ചത്. തീയണച്ചത്. ബ്രഹ്മപുരം തീപിടുത്തത്തിന്റെ വിവിധ ദൃശ്യങ്ങൾ വീണ്ടും കാണാം. മലയാള മനോരമയുടെ ഫൊട്ടോഗ്രാഫർമാർ പല ദിവസങ്ങളായി പകർത്തിയതാണിവ. ഈ ദൃശ്യങ്ങൾ നമുക്കൊരു മുന്നറിയിപ്പാണ്. മനോരമ പിക്ചർ എഡിറ്റർമാരായ ഇ.വി. ശ്രീകുമാർ, ടോണി ഡൊമിനിക്, ചീഫ് ഫൊട്ടോഗ്രാഫർമാരായ റോബർട്ട് വിനോദ്, ജോസ് കുട്ടി പനയ്ക്കൽ എന്നിവരാണു ചിത്രങ്ങൾ പകര്‍ത്തിയത്. പുക വകഞ്ഞു മാറ്റിയും തീക്കാറ്റിൽ മുഖം തിരിക്കാതെയുമാണ് ഈ പൊള്ളുന്ന കാഴ്ചകൾ ക്യാമറയിൽ എത്തിയത്. ആ കാഴ്ചകളിലൂടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com