സഞ്ജന പറയുന്നു: കേറിപ്പിടിച്ചവനെ കിക്ക് ചെയ്തോടിച്ചു ഞാൻ; 9 തവണ മുട്ട് തെന്നിയിട്ടും തിരിച്ചുവന്ന ‘ഗുസ്തിക്കഥ’
Mail This Article
ഇടിപ്പൂരം അരങ്ങേറുന്ന വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റിൽ (ഡബ്ല്യുഡബ്ല്യുഇ) പങ്കെടുക്കാനുള്ള സ്വപ്നസമാനമായ അവസരം കയ്യെത്തും ദൂരത്ത് നിൽക്കുമ്പോഴാണ് കണക്കുക്കൂട്ടലുകൾ തെറ്റിച്ച് സഞ്ജന ജോർജിന് വീണു പരിക്കു പറ്റുന്നത്. ഒരു സ്പോർട്സ് ഇവന്റിൽ അപ്രതീക്ഷിതമായി സംഭവിച്ച വീഴ്ചയിൽ സഞ്ജനയുടെ കാൽമുട്ടിലെ എല്ലാ ലിഗമെന്റുകളും പൊട്ടിപ്പോയി. സഞ്ജനയുടെ സ്പോർട്സ് കരിയർ അവിടെ അവസാനിച്ചെന്നു പലരും വിധിയെഴുതി. പക്ഷേ, സഞ്ജന ജോർജ് എന്ന അയ്മനംകാരിയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ തോറ്റത് പലരുടെയും മുൻവിധികളാണ്. നേരെ നിൽക്കാൻ പോലും മറ്റൊരാളുടെ സഹായം വേണ്ടിടത്തുനിന്ന്, നിരന്തരമായ പരിശീലനത്തിലൂടെ പരുക്ക് ഭേദമാക്കി സഞ്ജന അമേരിക്കയിലേക്ക് പറന്നു. ജോൺസിനയും ട്രിപ്പിൾ എച്ചും അണ്ടർടേക്കറുമെല്ലാം ഇടിപ്പൂരം തീർത്ത സ്വപ്നവേദിയിലേക്ക്... ഓർലാൻഡോ പെർഫോർമൻസ് സെന്ററിലെ റിങ്ങിലെത്തുന്ന ആദ്യ മലയാളിയും ആദ്യ ദക്ഷിണേന്ത്യൻ കായികതാരവുമായി ചരിത്രം കുറിച്ച സഞ്ജന പറയുന്നു, "അസാധ്യം എന്നത് ഒരു അഭിപ്രായമാണ്, വസ്തുതയല്ല"! ഡബ്ല്യുഡബ്ല്യുഇയുമായുള്ള കരാർ പൂർത്തിയാക്കി തിരിച്ചെത്തിയ സഞ്ജന, മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഇടിക്കൂട്ടിലെ അനുഭവങ്ങൾ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.