സൂപ്പൊഴിച്ചും പശ തേച്ചും റോഡിൽ കിടന്നും പ്രതിഷേധം; പിടിവിട്ട് ജനം; ഭൂമിയെ രക്ഷിക്കാൻ ‘അവസാന തലമുറ’?

Mail This Article
×
2023 ഫെബ്രുവരിയിൽ ജർമനിയിലെ ഒരു കോടതിയില്‍ 24–ഉം 22–ഉം വയസ്സുള്ള രണ്ടു പേർ ഹാജരാകേണ്ടതുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാന വിഷയത്തിനു ശ്രദ്ധ കിട്ടാൻ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയതായിരുന്നു കാര്യം. എന്നാൽ ഇരുവരും ഹാജരായില്ല. രണ്ടു പേരും ഇന്തൊനീഷ്യയിലെ ബാലിയിൽ ‘വെക്കേഷനി’ലാണെന്നും അതിനാലാണ് എത്താൻ സാധിക്കാതിരുന്നത് എന്നും കോടതിയെ അറിയിച്ചു. ഇതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നതോടെ ഈ വഴി തടയൽ സമരത്തിന് നേതൃത്വം നൽകിയ ‘അവസാന തലമുറ’ (ലാസ്റ്റ് ജനറേഷൻ) എന്ന സംഘടന വിശദീകരണവുമായി രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ സമരം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ ആയിട്ടല്ല, മറിച്ച് സ്വതന്ത്ര വ്യക്തികളായാണ് ഇരുവരും ബാലിയിലേക്ക് വെക്കേഷനു പോയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.