1770കളിലാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലുകൾ ഇന്തൊനീഷ്യൻ തീരത്തെത്തിയ നാളുകൾ. അധികം വൈകാതെതന്നെ ആ ദ്വീപുരാജ്യം ഡച്ചുകാരുടെ അധീനതയിലായി. അവരവിടെ കൊട്ടകളും ആയുധപ്പുരകളും സ്ഥാപിച്ചു. അധിനിവേശത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് ഡച്ചുകാരെ ആരും പഠിപ്പിക്കേണ്ടതുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഇന്തൊനീഷ്യയിലെത്തിയ അവർ ആദ്യം ശ്രമിച്ചത് ആയുധ നിർമാണത്തിന് ആ രാജ്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു. അതിന്റെ ഉത്തരവും അവർക്കു വൈകാതെത്തന്നെ ലഭിച്ചു. കവാ ഈജെൻ എന്ന അഗ്നിപർവതത്തിലായിരുന്നു ഡച്ചുകാർ തേടിയ ‘അമൂല്യ വസ്തു’വുണ്ടായിരുന്നത്. സ്വർണത്തിന്റെ നിറം, പക്ഷേ ചെയ്യുന്നത് ചെകുത്താന്റെ ജോലിയും.
HIGHLIGHTS
- ലോകം വെട്ടിപ്പിടിക്കാനിറങ്ങിയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തോക്കിൻകുഴലിലായിരുന്നു ഒരിക്കൽ ‘ചെകുത്താന്റെ സ്വർണം’ നിറഞ്ഞത്. അധിനിവേശത്തിന്റെ കാലം കഴിഞ്ഞെങ്കിലും ആ ധാതു മനുഷ്യരെ കൊല്ലുന്നത് ഇന്നും തുടരുകയാണ്. അതിന്റെ കഥയാണിത്, വിഷപ്പുകയുടെ ഗന്ധമുള്ള കഥ...