വിമാനത്താവളത്തിൽനിന്ന് ആ റോക്കറ്റ് വിമാനം പറന്നുയർന്നു. കുറച്ചു സാധനങ്ങൾ ആകാശത്ത് കൊടുക്കാനുണ്ടായിരുന്നു. പിന്നെ, അവിടെ ചിലരെ കണ്ട് കുശലം പറയണം. എല്ലാം ഏൽപിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറങ്ങുകയും വേണം. ഏതോ ശാസ്ത്രജ്ഞന്റെ ഭ്രാന്തമായ സ്വപ്നമല്ല ഇത്. മുത്തശ്ശികഥയുമല്ല. പക്ഷേ പറന്നുയർന്നത് റോക്കറ്റ് അല്ല, സാധാരണ വിമാനവുമല്ല. പിന്നെന്തായിരിക്കാം? റോക്കറ്റ് എൻജിൻ ഘടിപ്പിച്ച വിമാനം എന്ന് ലളിതമായി പറയാം.
HIGHLIGHTS
- രാവിലെ വിമാനത്തിൽ ചന്ദ്രനിലോ ചൊവ്വയിലോ പോയി ജോലി ചെയ്ത് വൈകുന്നേരം ഭൂമിയിലേക്കു മടങ്ങാം. കേൾക്കാനെന്തു രസം? പക്ഷേ കാത്തിരിക്കണം. ആ കാത്തിരിപ്പ് യാഥാർഥ്യമാക്കാന്‍ പരിശ്രമിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്.