‘ഓരോ യാത്രയ്ക്കും മാർഗം തെളിക്കുന്നവരുണ്ട്, ഓരോ ദൗത്യത്തിനും ഓരോ നായകരുണ്ട്’. സൗദി സ്പേസ് കമ്മിഷന്റെ ഔദ്യോഗിക ടിറ്റർ ഹാൻഡിലിൽ ഈ സന്ദേശം കുറിക്കപ്പെടുമ്പോൾ അറബ്‌ലോകം രണ്ടായി വിഭജിക്കപ്പെട്ടു. അറേബ്യൻ ചരിത്രം 2023 മേയ് 22നു മുൻപും ശേഷവും എന്ന നിലയിൽ. 2023 മേയ് 22നു പുലർച്ചെ സ്പേസ് എക്സിന്റെ ഫാൽക്കൺ–9 റോക്കറ്റിൽ ബഹിരാകാശത്തേക്കു പറന്നപ്പോൾ, ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും സൗദിയുടെ ചരിത്രത്തിൽ മാത്രമല്ല, ലോകചരിത്രത്തിൽതന്നെ പുതിയ ഇതിഹാസം എഴുതിച്ചേർക്കുകയായിരുന്നു.
HIGHLIGHTS
- കുറച്ചു വർഷം മുൻപുവരെ സ്ത്രീകൾക്ക് ഒറ്റയ്ക്കു പുറത്തിറങ്ങാനോ സ്വന്തമായി കാറോടിക്കാനോ സാധിക്കില്ലെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പരിമിതികളുണ്ടെന്നും പലരും ആരോപിച്ച സൗദി അറേബ്യയിൽനിന്ന്, ഒരു വനിത ബഹിരാകാശത്തേക്കു യാത്രപോയിരിക്കുകയാണ്. ആരാണവർ? എന്താണാ യാത്രയുടെ പ്രസക്തി?