കാലത്തെ അതിജീവിക്കുന്നവയാണ് ക്ലാസിക് പുസ്തകങ്ങൾ. പല കാലങ്ങളിലെ പല തലമുറകളോട് സംവദിക്കാൻ ശേഷിയുള്ള അക്ഷരലോകം. എന്നാൽ ഒരു പുസ്തകം പല കാലത്തു പല രീതിയിൽ വായിച്ചിട്ടുണ്ട് പേരറിവാളൻ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത അതേ പേരറിവാളൻ. 19–ാം വയസ്സിലാണ് അദ്ദേഹം കേസിൽ ഉൾപ്പെടുന്നത്. അതും അച്ഛന്റെയും അമ്മയുടെയും ആഗ്രഹ സാഫല്യമായി മികച്ച വിദ്യാഭ്യാസം നേടിയതിന്റെ പേരിൽ.
HIGHLIGHTS
- രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ വിധിക്കപ്പെടുകയും 31 വർഷത്തെ തടവിനു ശേഷം മോചിതനാകുകയും ചെയ്ത പേരറിവാളന്റെയും അമ്മ അർപ്പുതമ്മാളിന്റെയും പോരാട്ടത്തിന്റെ കഥ. മാധ്യമ പ്രവർത്തക അനുശ്രീ തയാറാക്കിയ ‘സത്യം മാത്രമായിരുന്നു ആയുധം’ എന്ന പേരറിവാളന്റെ ഓർമപ്പുസ്തകം പല കാലത്തും പല രീതിയിൽ വായിക്കപ്പെട്ടേക്കാം.