Premium
Infographics

മുലപ്പാലിലും കലരുന്നു ‘വിഷം’; നാം വലിച്ചെറിയുന്ന മാലിന്യം നാംതന്നെ തിന്നുമ്പോൾ...

HIGHLIGHTS
  • പ്ലാസ്റ്റിക്കിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിക്കുകയെന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന സന്ദേശം. പ്ലാസ്റ്റിക് നമ്മോടു ചെയ്യുന്ന ദ്രോഹം ഗ്രാഫിക്സിലൂടെ അറിയാം. നാം വലിച്ചെറിയുന്ന മാലിന്യം എങ്ങനെയാണ് നമ്മുടെതന്നെ ശരീരത്തിലേക്കെത്തുന്നത് എന്നതിന്റെ ചിത്രീകരണവും കാണാം...
Plastic Pollution Graphics
Creative Image: Shutterstock/ManoramaOnline
SHARE

ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞ് ഒരൽപം മുലപ്പാലിനായി നാവുനീട്ടുമ്പോൾ അവരുടെ പിഞ്ചിളം ചുണ്ടിൽ പുരളുന്നത് വിഷം. 2022 ഒക്ടോബറിലാണ് ലോകത്തെയാകെ ഞെട്ടിക്കുന്ന ആ പഠനറിപ്പോർട്ട് പുറത്തെത്തിയത്. മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് ഇറ്റലിയിലെ റോമിലെ ഗവേഷകർ. ഭൂമിയിലേക്കു പിറന്നുവീഴുമ്പോൾത്തന്നെ കുട്ടികളുടെ ശരീരത്തെ വിഷലിപ്തമാക്കുകയാണ് പ്ലാസ്റ്റിക്. ആരാണ് ഇതിനുത്തരവാദി? ഒരൊറ്റ ഉത്തരമേയുള്ളൂ– നാം മനുഷ്യർതന്നെ. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന വരികൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ അച്ചട്ടാണ്. ലോകത്ത് 35 കോടിയിലേറെ ടൺ പ്ലാസ്റ്റിക് ഒരു വർഷം ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 1950 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ, ആകെ ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിൽ റീസൈക്കിൾ ചെയ്യപ്പെട്ടത് 10 ശതമാനത്തിൽ താഴെ മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS