രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസ് പിറന്നതെവിടെയാണ്? ചോദ്യത്തിന്റെ ഉത്തരം ചൂളംവിളിച്ചെത്തിച്ചേരുക ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അഥവാ ഐസിഎഫിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കുതിച്ചു പായാനൊരുങ്ങുന്ന ഒട്ടേറെ വന്ദേഭാരത് ട്രെയിൻ സെറ്റുകൾ പിറവിയെടുക്കുന്ന അപൂർവ കാഴ്ച കാണാം ഫാക്‌ടറിയിൽ കയറിയാൽ. വന്ദേഭാരത് എക്സ്പ്രസിന്റെ വാതിലുകളും ജനലുകളും സീറ്റും ഉൾപ്പെടെ ഓരോ ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഫ്രെയിമുകളാക്കുകയാണ് ഇവിടെ ചെയ്യുക. ഭാരമേറിയ ലോഹഭാഗങ്ങൾ ക്രെയിനിന്റെയും മറ്റു സഹായത്തോടെ അതീവ സൂക്ഷ്മതയോടെ വിവിധ ഭാഗങ്ങളിലെത്തിച്ച് കൂട്ടിച്ചേർക്കുന്നതാണ് രീതി.
HIGHLIGHTS
- വന്ദേഭാരത് എങ്ങനെയാണ് നിർമിക്കുന്നത്? എത്ര പേരുടെ അധ്വാനമുണ്ട് അതിനു പിന്നിൽ? എന്തെല്ലാം പുതിയ സൗകര്യങ്ങളാണ് ഇനിയിറങ്ങുന്ന വന്ദേഭാരതിൽ അധികമായി ചേർക്കുന്നത്? മനോരമ ലേഖകൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ വിഡിയോയിൽ...