കാലം എല്ലാത്തിലും മാറ്റം വരുത്തുന്നു. ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണു സാഹിത്യം. എന്നാൽ കാലം സാഹിത്യത്തെയും മാറ്റുന്നുണ്ട്. ഓരോ കാലഘട്ടത്തിലും അനുയോജ്യമായ പലവിധ മാറ്റങ്ങൾ സാഹിത്യത്തിന്റെ പല ശാഖകളിലും സംഭവിക്കാറുണ്ട്. കഴിഞ്ഞ ദശകത്തിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ സാഹിത്യത്തിൽ സംഭവിച്ചു. പല മാറ്റങ്ങളുടെയും ഉൽഭവം നേരത്തേ സംഭവിച്ചിരുന്നുവെങ്കിലും അത് വിപുലമായ രീതിയിൽ പ്രകടമായി തുടങ്ങിയത് കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. പരമ്പരാഗത ആഖ്യാന ഘടനകളിൽനിന്ന് ബോധപൂർവമായ വ്യതിചലനം നടത്തുന്നവരാണ് ഇന്നത്തെ പല രചയിതാക്കളും. കാലക്രമത്തിലുള്ള സംഭവവികാസങ്ങളിലും ആഖ്യാനരീതിയിലും ബന്ധിതരാകാതെ, ഒന്നിലധികം വീക്ഷണകോണുകൾ അവർ പരീക്ഷിക്കുന്നു.
HIGHLIGHTS
- വിലക്കപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യാനും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ശബ്ദം നൽകാനുമുള്ള ധീരമായ ശ്രമങ്ങൾക്കൊപ്പമാണ് ഇന്നത്തെ വായന. ലിംഗഭേദം, ലൈംഗികത, മാനസികാരോഗ്യം, അസ്തിത്വം എന്നിവ പോലുള്ള സെൻസിറ്റീവ് വിഷയങ്ങളിൽ തുറന്നു സംസാരിക്കുവാനും ഈ വിഷയങ്ങളുടെ വ്യത്യസ്ത തലങ്ങൾ ചർച്ച ചെയ്യുവാനും എഴുത്തുകാർ മുന്നോട്ടുവരുന്നു. വായനയുടെ ഈ പുതുകാലത്തിനൊപ്പം, വായിച്ചിരിക്കേണ്ട പുസ്തകങ്ങൾക്കൊപ്പം ഒരു യാത്ര ഈ വായനാദിനത്തിൽ...