ഉത്തരായനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ജൂൺ 21. 2015 മുതൽ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഭാരതത്തിന്റെ അഭിമാനമായ ‘യോഗ’യ്ക്ക് ‘രാജ്യാന്തര യോഗാ ദിനം’ എന്ന പ്രത്യേക അംഗീകാരം ലഭിച്ചുതുടങ്ങിയത് അന്നുമുതലാണ്. എന്നാൽ, ഐക്യരാഷ്ട്ര സംഘടന ഈ പ്രഖ്യാപനം നടത്തുന്നതിനും രണ്ടു വർഷം മുൻപേ, യോഗ വഴിയെ നടന്നു മുന്നേറിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.
HIGHLIGHTS
- ഇത് ഇരവിപേരൂരിന്റെ മാത്രം കഥ, പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എല്ലാവരെയും യോഗ അഭ്യാസികളക്കി മാറ്റാൻ രാജ്യത്ത് ആദ്യമായി വാർഷിക പദ്ധതി തയാറാക്കിയ പഞ്ചായത്തിന്റെ കഥ.