1983ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ‘കപിൽദേവും ചെകുത്താൻമാരും’ ലോകകപ്പ് ഉയർത്തിയതിന്റെ 40–ാം വാർഷികാഘോഷത്തിലാണ് ഇന്ത്യൻ കായികലോകം. എന്നാൽ, അന്ന് ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം കിരീടം ചൂടുമെന്ന് പ്രവചിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു.– അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ കിംബർലേ ജോൺ ഹ്യൂസ് എന്ന കിം ഹ്യൂസ്. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്.
HIGHLIGHTS
- ക്രിക്കറ്റിൽ തലപ്പൊക്കങ്ങള്‍ ഒന്നുമില്ലാതിരുന്ന ഇന്ത്യൻ ടീം 1983ലെ ലോക കിരീടം ചൂടുമെന്ന് അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ കിംബർലേ ജോൺ ഹ്യൂസ് പ്രവചിച്ചത് കൃത്യമായ കണക്കുകൂട്ടലുകളൂടെ പിൻബലത്തിലായിരുന്നു. വായിക്കാം, വിശദമായി...