മക്കളെ കൊണ്ടു പൊറുതിമുട്ടിയ അപ്പന്മാർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെയുണ്ട്, പ്രത്യേകിച്ച് കേരളത്തിൽ. ലോകത്തിനു മുന്നിൽ ഞെളിഞ്ഞു നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും തീതീറ്റിക്കുന്നൊരു മകനുണ്ട്. ജോയുടെ അവശേഷിക്കുന്ന ഈ മകന് ഹണ്ടർ എന്നാണ് പേര്. ജോ ബൈഡന്റെ തലയെടുക്കുമോ ഈ ഹണ്ടർ ?
HIGHLIGHTS
- ഹണ്ടറുടെ പിതാവ് ബൈഡൻ ഒരുതരത്തിലുമുള്ള ലഹരിയും ഉപയോഗിക്കാറില്ല. എന്നാൽ, ഹണ്ടറാകട്ടെ എല്ലാത്തരം ലഹരികൾക്കും അടിമയാണുതാനും. ചെറുപ്പകാലം മുതൽ മദ്യാസക്തനായിരുന്നു. കോളജ് പഠനകാലത്ത് കൊക്കെയിൻ ധാരാളമായി ഉപയോഗിക്കുമായിരുന്നു. സഹോദരൻ ബ്യൂവിന്റെ നേതൃത്വത്തിൽ പല ഡീഅഡിക്ഷൻ കേന്ദ്രങ്ങളിൽ ഹണ്ടറെ എത്തിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.