ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഫുട്ബോൾ ടീം ഏതാണ്? അങ്ങനെയൊരു ചോദ്യത്തിനുതന്നെ പ്രസക്തിയില്ലാത്ത അവസ്ഥയാണ്. മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് അല്ലാതെ വേറെ ഏതു ടീം! വെറുതെ പറയുന്നതല്ല, ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ ഫുട്ബോൾ ടീം ആയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന നമ്മുടെ സ്വന്തം മഞ്ഞപ്പട.
HIGHLIGHTS
- ലോകോത്തര ക്ലബുകൾക്ക് അവരുടെ രാജ്യക്കാരായ ഫോളോവേഴ്സിനു പുറമേ മറ്റു രാജ്യങ്ങളിലെ ലക്ഷക്കണക്കിനു ആരാധകരുമുണ്ടാകും. അങ്ങനെ നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ നേട്ടം അതിശയിപ്പിക്കുന്നതാണ്. എന്താണ്, കളിക്കളത്തിനു പുറത്തെ ആ നേട്ടത്തിന്റെ കഥ?