നിങ്ങള്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത ആരായിരിക്കും? മര്‍ലിന്‍ ബെയ്‌ലി എന്നുതന്നെയാവും പസിഫിക് മഹാസമുദ്രത്തിന്റെ മറുപടി. ചെറുമീനുകളെയും സ്രാവുകളെയും വരെ പിടിച്ച് പച്ചയ്ക്കു തിന്ന്, കടലാമയുടെ കഴുത്തറുത്ത് ചോര കുടിച്ച്, 117 ദിവസം നടുക്കടലില്‍ ചെറിയൊരു റബര്‍ക്കുട്ടയില്‍ മരണത്തോടു പൊരുതി നിന്ന മുപ്പത്തൊന്നുകാരി. നാവികചരിത്രത്തില്‍ സമാനതകളില്ലാത്ത ആ അതിജീവനത്തിന് ജൂണ്‍ 30ന് 50 വയസ്സു തികയുകയാണ്. 1973 ജൂണ്‍ 30നു വൈകിട്ടു നാലു മണി നേരത്ത്, ഇക്വഡോര്‍ തീരത്തുനിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തില്‍, കപ്പലുകള്‍ പോലും അധികം സഞ്ചരിക്കാറില്ലാത്ത ഏതോ നിഗൂഢജലപാതയില്‍, വഴി തെറ്റിയെന്നോണം വന്നു പെട്ടൊരു കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലെ ക്യാപ്റ്റനാണ് അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച ബൈനോക്കുലറിലൂടെ കണ്ടത്.
HIGHLIGHTS
- ‘അവർ ഞെട്ടലോടെ കണ്ടു, ബോട്ടിന്റെ കാബിനില്‍ വെള്ളം കയറിയിരിക്കുന്നു. ജലനിരപ്പ് ഉയരുകയാണ്. മര്‍ലിന്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാന്‍ തുടങ്ങി. മോറിസ് ഓടിപ്പോയി ഡെക്കിനു മുകളില്‍നിന്നു ബോട്ടിന്റെ വശങ്ങള്‍ പരിശോധിച്ചു. ഞെട്ടലോടെ അയാള്‍ കണ്ടു, ബോട്ടിന്റെ ഒരു വശത്ത്, വാട്ടര്‍ലൈനിനു തൊട്ടുതാഴെയായി വലിയൊരു ദ്വാരം. വെള്ളം ശക്തിയായി അകത്തേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ബോട്ട് മുങ്ങിത്തുടങ്ങുകയാണ്...’ വായിക്കാം, ലോകം ഇന്നേവരെ കണ്ട ഏറ്റവും അസാധാരണമായൊരു അതിജീവനത്തിന്റെ കടൽക്കഥ..