മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ ഇന്നും മനുഷ്യർ മറന്നിട്ടില്ല. കോവിഡ് കാലത്തും അതിനെ തുടർന്നുവന്ന നാളുകളിലും പതിവിൽക്കൂടുതലായി വെറുപ്പും വിദ്വേഷവും ലോകം മുഴുവൻ പടർന്നു എന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിരിയും പുഞ്ചിരിയുമെല്ലാം അങ്ങനെ വിസ്മരിക്കപ്പെട്ടുതുടങ്ങി. പക്ഷേ മനുഷ്യന് ചിരിക്കാതിരിക്കാനാവില്ല. ലേശം പുഞ്ചിരിയെങ്കിലും മുഖത്തുണ്ടെങ്കിൽ പല ദുരിതങ്ങളും ക്ഷണനേരത്തേയ്ക്കെങ്കിലും മറക്കും. അതുകൊണ്ട് ചില രാജ്യങ്ങൾ പുഞ്ചിരിക്കാനും അതിനപ്പുറം ചിരിക്കാനും പഠിപ്പിക്കുകയാണ് ഇപ്പോൾ.
HIGHLIGHTS
- ചിരി വെറും തമാശയല്ല, മുഖത്തിനൊപ്പം മനസ്സിനും മറയിട്ടുകൊണ്ടാണ് കോവിഡ് വൈറസ് അഴിഞ്ഞാടിയത്. അതോടെ മുഖങ്ങളിൽ നിന്ന് പുഞ്ചിരിയും മാഞ്ഞു. അപൂർവമായി പുറത്തുവന്ന പുഞ്ചിരിയെല്ലാം മാസ്ക് എന്ന തിരശ്ശീലയ്ക്കു പിന്നിലേയ്ക്ക് മറഞ്ഞു. എന്നാൽ, മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. ഇത്തരത്തിൽ നഷ്ടമായ പുഞ്ചിരി വീണ്ടെടുക്കാനുള്ള തത്രപ്പാടിലാണ് ജപ്പാൻകാർ