ഒരു ജെസിബി ഡ്രൈവറിൽ നിന്നു കേരളത്തിലെ വായനാസമൂഹം മുഴുവനുമറിയുന്ന എഴുത്തുകാരനായി മാറിയ വിസ്മയകഥയാണ് അഖിൽ കെ. എന്ന ചെറുപ്പക്കാരന്റേത്. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം കൂടി ലഭിച്ചതോടെ അഖിലിന്റെ നേട്ടത്തിനുമേൽ മറ്റൊരു പൊൻതിളക്കം കൂടിയായി. പയ്യന്നൂരിലെ ചുമട്ടുതൊഴിലാളിയായ പുഷ്പവല്ലിയുടെ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മകൻ മൂന്നു വർഷം കൊണ്ടു പല പതിപ്പുകൾ ഇറങ്ങിയ, വായനാസമൂഹം കൊണ്ടാടിയ മൂന്നു പുസ്തകങ്ങൾ എഴുതിയതും മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയതും ഏതൊരു പ്രചോദനാത്മക കഥയ്ക്കും മേലെ നിൽക്കുന്ന ജീവിതകഥയാണ്.
HIGHLIGHTS
- ജെസിബി ഡ്രൈവറിൽ നിന്ന് എഴുത്തുകാരനിലേക്ക്; സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച അഖിലിന്റെ വിസ്മയ ജീവിതകഥ