‘‘പൂർവികർ കണ്ടെത്തിയ സർവോത്തമ സൃഷ്ടിയുടെ ദ്രവഭാഗമാണ് പ്രാണസുധ എന്നവൻ അറിഞ്ഞു. എല്ലാ രോഗങ്ങളും ഭേദമാക്കുന്ന ഔഷധം, ജരാനരകൾ ബാധിക്കുകയില്ല. ഖരഭാഗമാണ് ചിന്താമണി, അത് സ്വന്തമാക്കുക എളുപ്പമല്ല. വർഷങ്ങളോളം പ്രയത്നിക്കണം. പരീക്ഷണ ശാലയിൽ സശ്രദ്ധം ഒരുക്കിയ തീയിൽ ലോഹങ്ങളിട്ട് കാച്ചി കറ കളഞ്ഞെടുക്കണം. അങ്ങനെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നിക്കരികെ പരീക്ഷിച്ചും നിരീക്ഷിച്ചും വർഷങ്ങൾ കഴിയുമ്പോൾ അഹന്തയും ദുരഭിമാനവും ഒഴിഞ്ഞു പോകുന്നു, ലോഹം ശുദ്ധീകരിക്കാൻ ഇറങ്ങിയവർ സ്വയം ശുദ്ധരാകുന്നു.’’ (പൗലോ കൊയ്‌ലോ, ആൽക്കെമിസ്റ്റ്)
HIGHLIGHTS
- ഇരുണ്ട നിലവറയിലെ ഓക്ക് ബാരലിൽ കഴിച്ചു കൂട്ടുന്ന വർഷങ്ങളാണ് വിസ്കിയുടെ ഫിനിഷിങ് സ്കൂൾ, ഓക്ക് മരം സവിശേഷ രുചികൾ നൽകും. നിയമപ്രകാരം ചുരുങ്ങിയത് മൂന്നു വർഷം സ്കോച്ച് വീപ്പയിൽ കഴിയണം. അതു മാത്രമല്ല നിബന്ധനകൾ. എങ്ങനെയാണ് സ്കോച്ച് നിർമിക്കുന്നത്? എന്തുകൊണ്ടാണ് അതിനിത്ര ഡിമാൻഡ്? വായിക്കാം, ‘ഒരു സ്കോട്ടിഷ് അപാരത’ രണ്ടാം ഭാഗം...