ഒരു ഗാനം പെറ്റും വീഴും വരെയേ അതിന്റെ സ്രഷ്ടാക്കൾക്ക് അവകാശമുള്ളൂ. കോപ്പിറൈറ്റിനെ മറന്നല്ല ഇതു പറയുന്നത്. ജനിച്ചു വീണ പാട്ടിനെ പിന്നെ പോറ്റി വളർത്തുന്നത് ആസ്വാദകരാണ്. ചില ഗാനങ്ങൾ കേൾക്കുന്നവരിലൂടെ ദീർഘായുസ്സു നേടും, ചിലതു തലമുറ കടന്നു പല ഭാഷകളിലൂടെ സഞ്ചരിക്കും. ഒരിക്കൽ ഒന്നിച്ചിരിക്കുമ്പോൾ, കവിയും സംവിധായകനുമായ ഗുൽസാറിനോടു ഗായകൻ ശങ്കർ മഹാദേവൻ ചോദിച്ചു, ‘‘ഹം കോ മൻ കീ ശക്തി ദേനാ..’ അങ്ങയുടെ പാട്ടാണോ?’’ ഗുൽസാർ എന്തെങ്കിലും പറയും മുൻപ്, അവിടെയുണ്ടായിരുന്ന സംവിധായകൻ ഷാദ് അലി ഇടപെട്ടു, ‘‘ഏയ് അതൊരു പഴയ പ്രാർഥനയല്ലേ? ഞങ്ങൾ സ്കൂളിൽ പാടിയിട്ടുണ്ട്.’’. സമീപത്തുണ്ടായിരുന്ന മറ്റൊരു സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്റയും ശരിവച്ചു, ‘‘അതെ, ഞാനും സ്കൂളിൽ കേട്ടിട്ടുണ്ട്. ഒരുപക്ഷേ ‘ഗുഡി’ സിനിമയിൽ ഗുൽസാർ സാബ് ആ പാട്ട് സ്വീകരിച്ചതാകും.’’ ശാന്തനായി ഗുൽസാർ പറഞ്ഞു..
HIGHLIGHTS
- ചില പാട്ടുകൾ അതിന്റെ സ്രഷ്ടാക്കളെയും സിനിമയെയും കടന്നു കാലാതിവർത്തിയാകും. എങ്ങിനെ, എപ്പോൾ, എവിടെയുണ്ടായി എന്നു പോലും ഓർമിക്കാൻ കഴിയാത്ത വിധം അനശ്വരമാകും. അങ്ങനെയൊരു പാട്ട്, തലമുറകളിലേക്കു സഞ്ചരിച്ച, ഇന്നും സംഗീതയാത്ര തുടരുന്ന കഥ...