അമിതാഭ് ബച്ചനും മിസ് വേൾഡ് മത്സരവും തമ്മിലെന്താണ് ബന്ധം? ആ ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരം. 27 വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും മാറ്റുരയ്ക്കാൻ വിശ്വ സുന്ദരികൾ ഇന്ത്യൻ മണ്ണിലേക്കെത്തും. എഴുപത്തിയൊന്നാം മിസ് വേൾഡിനു യുഎഇ വേദിയായിരിക്കുമെന്ന പ്രഖ്യാപനം നിലനിൽക്കെ വളരെ അപ്രതീക്ഷിതമായാണ് ഇന്ത്യയിലേക്ക് വേദി മാറ്റിയെന്ന വിവരം സംഘാടകർ പുറത്തു വിടുന്നത്. 1996ൽ ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടക്കുമ്പോൾ ഈ വർഷത്തെ മത്സരാർഥികളിൽ ഭൂരിഭാഗം പേരും ജനിച്ചിട്ടു പോലുമില്ലെന്നതാണ് കൗതുകകരം.
HIGHLIGHTS
- 27 വർഷത്തെ ഇടവേളയ്ക്കു ശേഷം മിസ് വേൾഡ് മത്സരത്തിനു വേദിയാവുകയാണ് ഇന്ത്യ. യുഎഇയിൽ മത്സരം നടക്കാനിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ത്യയിലേക്കുള്ള വരവ്. ഇതിനു മുൻപ് 1996 ൽ നടന്ന മത്സരം സംഘാടകൻ കൂടിയായിരുന്ന അമിതാഭ് ബച്ചനെ വലിയ കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. അന്നു രാജ്യമെങ്ങും പ്രക്ഷോഭങ്ങളായിരുന്നു. ഇത്തവണ മത്സരം വീണ്ടുമെത്തുമ്പോൾ എങ്ങനെയാണ് രാജ്യം ഒരുങ്ങുന്നത്? വീണ്ടും ഉയരുമോ പ്രതിഷേധങ്ങൾ? എന്തൊക്കെയാണ് ‘ഇന്ത്യൻ മിസ് വേൾഡി’ൽ കാത്തിരിക്കുന്നത്...?