‘‘അയ്യോ, ബെയർസ്റ്റോയെ കള്ളക്കളി കളിച്ച് ഔട്ടാക്കിയേ, അല്ലെങ്കിൽ ഞങ്ങൾ ലോർഡ് ടെസ്റ്റിൽ ജയിച്ചേനേ’’ എന്നു കരഞ്ഞു നടക്കുകയാണ് ഇംഗ്ലിഷ് ആരാധകർ. വിലാപം മാത്രമല്ല, കൂക്കി വിളിയും തെറിവിളിയുമൊക്കെയുണ്ട്. സംശയാസ്പദമായ ക്യാച്ചോ, ക്രീസിൽ കയറിയോ ഇല്ലയോ എന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന റൺ ഔട്ടോ അല്ല. ഓസീസ് ബോളർ കാമറൂൺ ഗ്രീനിന്റെ പന്ത് ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയെ മറികടന്ന് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കയ്യിലെത്തിയ ഉടൻ ക്യാരി സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞിരുന്നു. ബെയർസ്റ്റോ അലക്ഷ്യമായി ക്രീസ് വിട്ടപ്പോഴേക്കും പന്ത് വിക്കറ്റിൽ കൊണ്ടു.
HIGHLIGHTS
- ടെസ്റ്റിന്റെ വിരസത മാറി, വിവാദങ്ങളുടെ വെടിയും പുകയുമാണിപ്പോള്‍ ആഷസിൽ. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ പുറത്താകലിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം കത്തുന്നത്. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ ആ പുറത്താക്കൽ ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റി’നു ചേർന്നതാണോ? ആരുടെ ഭാഗത്താണ് ന്യായം?