വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം റോസ്റ്റോവിലെ സൈനികകേന്ദ്രം പിടിച്ചെടുത്ത് മോസ്കോയിലേക്ക് നീങ്ങുന്നുവെന്ന വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്കോ വിട്ടു എന്നുകൂടി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നതോടെ റഷ്യൻ തലസ്ഥാനം ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ആശങ്കകൾ ഉയർന്നുനിൽക്കെ, ശാന്തമായൊഴുകുന്ന മോസ്കോവ നദിയും അതിന്റെ കരയിലെ ക്രെംലിൻ കൊട്ടാരക്കെട്ടുകളും പ്രൗഢഗംഭീരമായ നഗരവും ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം. കാരണം മറ്റൊന്നുമല്ല, ലോകം മുഴുവൻ വെട്ടിപ്പിടിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് ഏകാധിപതികളുടെ പരാജയത്തിന് തുടക്കമായത് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധമാണ്.
HIGHLIGHTS
- ലോകം മുഴുവൻ വെട്ടിപ്പിടിച്ച് ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് ഏകാധിപതികളുടെ പരാജയത്തിന് തുടക്കമായത് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധമാണ്. ആദ്യത്തെയാൾ ലോകം കണ്ട ഏറ്റവും മികച്ച സൈനികതന്ത്രജ്ഞന്മാരിലൊരാളായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടായിരുന്നെങ്കിൽ മറ്റെയാൾ സ്വേച്ഛാധിപത്യത്തിന്റെ ആൾരൂപമായ സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ. ഇരുവർക്കും കാലിടറിയത് മോസ്കോയ്ക്ക് മുന്നിലാണ്.